Posted On
date_range Updated On
date_range ഗുജറാത്തിൽ സ്കൂൾ പരിസരത്ത് വെച്ച് പ്ലസ് വൺ വിദ്യാർഥിനി കൂട്ട ബലാത്സംഗത്തിന് ഇരയായി
അഹമ്മദാബാദ്: ഗുജറാത്തിലെ നര്‍മ്മദയില്‍ സ്‌കൂള്‍ പരിസരത്ത് വച്ച് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി കൂട്ടബലാത്സംഗത്തിന് ഇരയായി. സംഭവത്തിൽ ആറു പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. നര്‍മ്മദ ജില്ലയിലെ ഡേഡിയാ പാഡയിലാണ് സംഭവം നടന്നത്. കൗമാരക്കാരാണ് പ്രതികൾ എന്ന് പൊലീസ് അറിയിച്ചു.
സ്‌കൂളില്‍ നിന്ന് വിദ്യാർഥിനിയെ പിന്‍വശത്തുള്ള എസ്.ടി ഡിപോ ഏരിയയിലേക്ക് കൂട്ടിക്കൊണ്ടുപോകുകായയിരുന്നു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും എല്ലാ പ്രതികളെയും ഉടന്‍ പിടികൂടുമെന്നും പൊലീസ് വ്യക്തമാക്കി. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.