തിരുപ്പുറംകുൺറം വിധി: തമിഴ്നാട് പുനഃപരിശോധന ഹരജി നൽകി
ചെന്നൈ: മധുരയിലെ തിരുപ്പുറംകുൺറം മലമുകളിലുള്ള തർക്കവിഷയമായ ദീപത്തൂണിൽ നവംബർ 24ന് കാർത്തിക ദീപം തെളിക്കാൻ അനുമതി നൽകിയ സുപ്രീംകോടതി ഉത്തരവിനെതിരെ തമിഴ്നാട് സർക്കാർ പുനഃപരിശോധന ഹരജി സമർപ്പിച്ചു. ഹിന്ദു മത-ധർമകാര്യ വകുപ്പിന്റെ (എച്ച്.ആർ ആൻഡ് സി.ഇ) കമീഷണറാണ് ഹരജി ഫയൽ ചെയ്തത്. നവംബർ 20നാണ് ജസ്റ്റിസുമാരായ അരവിന്ദ് കുമാർ, വിപുൽ എം. പാഞ്ചോളി എന്നിവരടങ്ങിയ ബെഞ്ച് ഒറ്റത്തവണ ദീപം തെളിക്കാൻ അനുമതി നൽകിയത്. ദീപത്തൂണിൽനിന്ന് ഏകദേശം അമ്പത് മീറ്റർ അകലെയാണ് ഹസ്രത്ത് സുൽത്താൻ സിക്കന്ദർ ബാദുഷ ഔലിയ ദർഗ. ഇതുവരെ ഉച്ചി പിള്ളയാർ ക്ഷേത്രത്തിനു സമീപത്തെ മണ്ഡപത്തിലാണ് ദീപം തെളിച്ചിരുന്നത്. ക്രമസമാധാന പ്രശ്നങ്ങൾക്കു സാധ്യതയുണ്ടെന്നും നിലവിലുള്ള ആചാരം മാറ്റേണ്ടതില്ലെന്നുമാണ് സർക്കാർ വാദം.
അതേസമയം, പുനഃപരിശോധന ഹരജി നൽകിയതിനെ ഹിന്ദു സംഘടനകൾ വിമർശിച്ചു. ഡി.എം.കെ സർക്കാറിന്റെ നിലപാടിന് സമാനമായാണ് ടി.വി.കെയും പ്രവർത്തിക്കുന്നതെന്ന് ആരോപിച്ച സംഘടനകൾ കടുത്ത പ്രതിഷേധം രേഖപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.