Posted On
date_range Updated On
date_range നിയന്ത്രണരേഖയിൽ വെടിവെപ്പ്; കൗമാരക്കാരന് പരിക്ക്
രജൗരി: ജമ്മു കശ്മീരിൽ നിയന്ത്രണരേഖയിൽ നടന്ന വെടിവെപ്പിൽ കൗമാരക്കാരന് പരിക്ക്. മുഹമ്മദ് ഇഷാഖ്(18)ന് ആണ് പരിക്കേറ്റത്. രജൗരിയിലെ നൗഷേരയിലെ പൊഖാർണി സ്വദേശിയാണ്. നൗഷേര പ്രദേശത്ത് പുലർച്ചെ 12 മണിയോടെയാണ് വെടിവെപ്പ് നടന്നത്.
പരിക്കേറ്റ ഉടനെ മുഹമ്മദ് ഇഷാഖിനെ ആർമി ക്യാമ്പിലെ പ്രാഥമിക ചികിത്സക്ക് ശേഷം നൗഷേര ആശുപത്രിയിലേക്കും പിന്നീട് തുടർ ചികിത്സക്കായി ജമ്മുവിലെ ജി.എം.സിയിലേക്കും മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.