ട്രെയിന് മുകളില്‍ കയറി നിന്ന് റീല്‍ എടുക്കുന്നതിനിടെ 16കാരന്‍ ഷോക്കേറ്റ് മരിച്ചു

മുംബൈ: ഗുഡ്‌സ് ട്രെയിന് മുകളില്‍ കയറി നിന്ന് റീല്‍ എടുക്കുന്നതിനിടെ 16കാരന്‍ വൈദ്യുതാഘാതമേറ്റ് മരിച്ചു. നവി മുംബൈയിലെ നെരുള്‍ റെയില്‍വെ സ്റ്റേഷനിലാണ് സംഭവം. നവി മുംബൈയിലെ ബേലാപൂരില്‍ നിന്നുള്ള ആരവ് ശ്രീവാസ്തവയാണ് മരിച്ചത്.

ആരവ് സുഹൃത്തുക്കളോടൊപ്പം റീല്‍ ഷൂട്ട് ചെയ്യാന്‍ റെയില്‍വെ സ്റ്റേഷനിലെത്തിയെന്നാണ് പൊലീസ് പറയുന്നത്. ബോഗിയുടെ മുകളില്‍ കയറി നിന്നാണ് റീല്‍ എടുക്കാന്‍ ശ്രമിച്ചത്. ഇതിനിടെ മുകളിലൂടെ പോകുന്ന വൈദ്യുത ലൈനില്‍ കൈ തട്ടുകയും ഷോക്ക് ഏല്‍ക്കുകയുമായിരുന്നു. വൈദ്യുതാഘാതമേറ്റ ഉടന്‍ തന്നെ താഴേക്ക് വീഴുകയും ചെയ്തു.

കുട്ടിയുടെ തലയിലും മറ്റ് ശരീരഭാഗങ്ങളിലും പരിക്കേല്‍ക്കുകയും ചെയ്തു. 60 ശതമാനത്തിലധികം പൊള്ളലേറ്റതായി റെയില്‍വെ പൊലീസ് വ്യക്തമാക്കി. ആരോഗ്യ നില ഗുരുതരമായതിനെത്തുടര്‍ന്ന് ഐറോളിയിലെ ബേണ്‍സ് ആശുപത്രിയിലേക്ക് മാറ്റി. ആറ് ദിവസം കഴിഞ്ഞ് മരണത്തിന് കീഴടങ്ങുകയായിരുന്നു. അപകട മരണത്തിന് കേസെടുത്ത പൊലീസ് കൂടുതല്‍ അന്വേഷണം ആരംഭിച്ചു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. 

Tags:    
News Summary - Teen Gets Electric Shock While Making Reel On Train Wagon, Dies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.