മുംബൈ: ഹോങ്കോങ്ങില്‍ നിന്നും ഡൽഹിയിലേക്ക് പറന്ന എയര്‍ ഇന്ത്യ വിമാനം തിരിച്ചിറക്കി. സാങ്കേതിക തകരാര്‍ സംശയത്തെ തുടര്‍ന്ന് പെലറ്റ് വിമാനം തിരിച്ചിറക്കാന്‍ തീരുമാനിക്കുകയായിരുന്നു. വിമാനം ഹോങ്കോങ്ങില്‍ സുരക്ഷിതമായി ലാന്‍ഡ് ചെയ്തതായി അധികൃതര്‍ അറിയിച്ചു. തുടര്‍ പരിശോധനകള്‍ക്ക് വേണ്ടി വിമാനത്തില്‍ നിന്നും യാത്രക്കാരെ പുറത്തിറക്കിയിട്ടുണ്ട്. തകരാറിന്റെ കാരണം കണ്ടെത്താൻ സാങ്കേതിക സംഘങ്ങൾ നിലവിൽ വിമാനം പരിശോധിച്ചു കൊണ്ടിരിക്കുകയാണ്.
ഹോങ്കോങ് പ്രാദേശിക സമയം തിങ്കളാഴ്ച ഉച്ചക്ക് 12.16 നായിരുന്നു വിമാനം ടേക്ക് ഓഫ് ചെയ്തത്.
നേരത്തെ, ഫ്രാങ്ക്ഫര്‍ട്ട് - ഹൈദരാബാദ് വിമാനം ബോംബ് ഭീഷണിയെ തുടര്‍ന്ന് തിരിച്ച് പറന്നിരുന്നു. ഹൈദരാബാദില്‍ ഇ-മെയില്‍ ആയി ലഭിച്ച സന്ദേശത്തെ തുടര്‍ന്നായിരുന്നു നടപടി.
ഇതിനിടെ, ഹജ്ജ് തീര്‍ത്ഥാടകരുമായി ഇന്ത്യയില്‍ എത്തിയ സൗദി എയര്‍ലൈന്‍സ് വിമാനത്തില്‍ നിന്ന് തീയും പുകയും ഉയര്‍ന്നത് പരിഭ്രാന്തി പരത്തി. സൗദി എയര്‍ലൈന്‍സ് വിമാനം ലഖ്നോവില്‍ ഇറങ്ങുമ്പോഴാണ് ചക്രത്തില്‍ നിന്നും തീയും പുകയും ഉയര്‍ന്നത്. ഉടന്‍ തന്നെ യാത്രക്കാരെ വിമാനത്തില്‍ നിന്ന് പുറത്തിറക്കി സുരക്ഷിതരാക്കിയ ശേഷം തീ കെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.