Posted On
date_range Updated On
date_range ന്യൂസ് പോർട്ടൽ സ്ഥാപകെൻറ വീട്ടിൽ ആദായ നികുതി പരിശോധന
ന്യൂഡൽഹി: ക്വിൻറ് വാർത്താ പോർട്ടൽ സ്ഥാപകനായ രാഘവ് ബാഹ്ലിെൻറ വീട്ടിൽ ആദായ നികുതി വകുപ്പ് പരിേശാധന. നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ടാണ് പരിശോധന നടത്തിയതെന്ന് അധികൃതർ അറിയിച്ചു. ഇന്ന് രാവിെലയാണ് നോയിഡക്ക് സമീപമുള്ള വീട്ടിലും ഒാഫീസിലുമാണ് പരിശോധന നടത്തിയത്. കേസുമായി ബന്ധപ്പെട്ട രേഖകളും മറ്റു തെളിവുകളും ശേഖരിക്കുന്നതിനുള്ള ശ്രമത്തിലാണെന്ന് അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു.
ബിസിനസുകാരുെട നികുതിവെട്ടിപ്പുമായി ബന്ധപ്പെട്ട കേസിൽ മറ്റു ചിലരുടെ വീടുകളിലും സ്ഥാപനങ്ങളിലും റെയ്ഡ് നടക്കുന്നുണ്ടെന്നും അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.