ഒക്‌സിജൻ കോൺസൻട്രേറ്ററുകൾക്ക് നികുതി: ഹൈകോടതി നടപടിക്ക്​ സ്​റ്റേ

ന്യൂഡൽഹി : സ്വകാര്യ ആവശ്യത്തിനായി വിദേശത്തു നിന്ന് സംഭാവനയായി ലഭിക്കുന്ന ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്ററുകള്‍ക്ക് നികുതി ഏര്‍പ്പെടുത്തിയ കേന്ദ്രസര്‍ക്കാര്‍ തീരുമാനം ഡല്‍ഹി ഹൈകോടതി റദ്ദാക്കിയത് സുപ്രീംകോടതി സ്​റ്റേ ചെയ്തു. കേന്ദ്ര ധനകാര്യ മന്ത്രാലയം സമർപ്പിച്ച ഹരജിയിലാണ് നടപടി.

നികുതി ചുമത്താനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനം ഭരണഘടന വിരുദ്ധമാണെന്നായിരുന്നു ഹൈകോടതി ഉത്തരവ്. സംഭാവനയെന്ന മട്ടില്‍ ഇറക്കുമതി ചെയ്യുന്ന ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്ററുകള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ 12 ശതമാനം ഐ.ജി.എസ്.ടി. ഏര്‍പ്പെടുത്തി മേയ് ഒന്നിനാണ് വിജ്ഞാപനം ഇറക്കിയത്.

Tags:    
News Summary - Tax on Oxygen Concentrator: Supreme Court stayed High Court Verdict

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.