ന്യൂഡൽഹി: പാകിസ്താൻ, പാക് അധീന കശ്മീർ എന്നിവിടങ്ങളിൽ ഓപ്പറേഷൻ സിന്ദൂറിന്റെ ഭാഗമായി നിശ്ചയിച്ച ലക്ഷ്യങ്ങൾ കൃത്യമായി നശിപ്പിച്ചതായി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് പറഞ്ഞു.
സ്വന്തം മണ്ണിൽ നടന്ന ആക്രമണത്തിന് മറുപടി നൽകാനുള്ള അവകാശം ഇന്ത്യ വിനിയോഗിച്ചു. വളരെ ആലോചനയോടെയും കൃത്യമായ രീതിയിലുമാണ് നടപടി സ്വീകരിച്ചത്. നിരപരാധികളെ വധിച്ചവരെ മാത്രമാണ് ഞങ്ങൾ വധിച്ചത്.
ഭീകരരുടെ മനോവീര്യം തകർക്കുക എന്ന ലക്ഷ്യത്തോടെ അവരുടെ ക്യാമ്പുകളിലും മറ്റ് കേന്ദ്രങ്ങളിലുമാണ് ആക്രമണം നടത്തിയത്. സാധാരണക്കാരെ ബാധിക്കാതിരിക്കാൻ അങ്ങേയറ്റം ശ്രദ്ധ പുലർത്തിയതായും പ്രതിരോധ മന്ത്രി പറഞ്ഞു.
അതേസമയം, പാകിസ്താൻ, നേപ്പാൾ രാജ്യങ്ങളുമായി അതിർത്തി പങ്കിടുന്ന സംസ്ഥാനങ്ങളുടെ മുഖ്യമന്ത്രിമാരുടെ അടിയന്തര യോഗം വിളിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ജമ്മു-കശ്മീർ, പഞ്ചാബ്, രാജസ്ഥാൻ, ഗുജറാത്ത്, ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ്, ബിഹാർ, സിക്കിം, പശ്ചിമ ബംഗാൾ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ, ഡി.ജി.പി, കാബിനറ്റ് സെക്രട്ടറിമാർ അടക്കമുള്ളവരുമായാണ് അമിത് ഷാ ഓൺലൈനിൽ കൂടിക്കാഴ്ച നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.