ജഡ്ജിമാർക്കെതിരെയുള്ള ആരോപണങ്ങൾ ഒരു ഫാഷനാവുന്നു -സുപ്രീം കോടതി

ന്യൂഡൽഹി: ജഡ്ജിമാർക്കെതിരായ ആരോപണങ്ങൾ വർധിച്ചു വരുന്നതിൽ ആശങ്ക പ്രകടിപ്പിച്ച് സുപ്രീം കോടതി. ജഡ്ജിമാർക്കെതിരായ ആരോപണങ്ങൾ ഒരു ഫാഷനാവുകയാണെന്നും ശക്തനായ ജഡ്ജി അത്രയും മോശം ആരോപണങ്ങൾ നേരിടേണ്ടി വരുന്നു എന്നും കോടതി പറഞ്ഞു. മഹാരാഷ്ട്രയിലും ഉത്തർപ്രദേശിലും ചെന്നൈയിലുമാണ് ഇത് കൂടുതലായി നടക്കുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി. കോടതി അലക്ഷ്യത്തിന് അഭിഭാഷകനെ 15 ദിവസത്തെ തടവിന് ശിക്ഷിക്കുകയും ഒരുവർഷത്തേക്ക് പ്രാക്ടീസ് ചെയ്യുന്നത് വിലക്കുകയും ചെയ്ത ഹൈക്കോടതി വിധിക്കെതിരെ സമർപ്പിച്ച ഹരജി തള്ളികൊണ്ടായിരുന്നു സുപ്രീംകോടതിയുടെ പരാമർശം.

രാജ്യത്ത് ജഡ്ജിമാർ അക്രമങ്ങൾക്ക് ഇരയാവുന്നുണ്ടന്നും ജില്ല ജഡ്ജിമാർക്ക് ഒരു സുരക്ഷയുമില്ലെന്നും ചില ഹൈക്കോടതികളിൽ ജഡ്ജിമാരെ പരസ്യമായി ഭീഷണിപ്പെടുത്തുന്നത് പതിവായിട്ടുണ്ടെന്നും ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഢ് പറഞ്ഞു.

കോടതി നടപടികളെക്കുറിച്ച് ധാരണയുണ്ടായിട്ടും ഹൈക്കോടതിയിൽ ഹാജരാവാൻ അഭിഭാഷകൻ തയാറായില്ലെന്നും കൂടാതെ വിചാരണസമയത്ത് സിംഗിൾ ജഡ്ജിക്കെതിരെ അഭിഭാഷകൻ അനാവശ്യ ആരോപണങ്ങൾ നടത്തി എന്നും നിരീക്ഷിച്ച കോടതി അഭിഭാഷകർ നിയമത്തിന് മുകളിലല്ലെന്നും നിയമത്തിനെതിരായി പ്രവർത്തിച്ചാൽ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്നും ഓർമിപ്പിച്ചു.

Tags:    
News Summary - Targeting Judges "A Fashion", Most Cases In Maharashtra, UP: Supreme Court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.