Posted On
date_range Updated On
date_range തമിഴ്നാട്ടിൽ 231 പേർക്ക് കൂടി കോവിഡ്
ചെന്നൈ: തമിഴ്നാട്ടിൽ 24 മണിക്കൂറിനിടെ 10,127 സാമ്പിളുകൾ പരിശോധിച്ചതിൽ 231 പേർക്ക് പുതുതായി രോഗബാധ കണ്ടെത്തി. മൊത്തം രോഗബാധിതരുടെ എണ്ണം 2,757.
മരണസംഖ്യ 29 ആയി. നിലവിൽ വിവിധ ആശുപത്രികളിൽ 1,384 പേർ ചികിത്സയിൽ കഴിയുന്നു. ചെന്നൈയിൽ മാത്രം 174 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ രോഗബാധിതരുടെ എണ്ണം 1,257 ആയി. വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരുടെ എണ്ണം 35,418.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.