എ.ടി.എം ലോറിയിൽ കടത്തിയ സംഭവം; പ്രതികൾ അന്തർസംസ്​ഥാന സംഘമെന്ന്​ പൊലീസ്​

​െചന്നൈ: തിരുപ്പൂരിൽ എ.ടി.എം ലോറിയിൽ കടത്തിയതിന്​ പിന്നിൽ അന്തർ സംസ്​ഥാന കവർച്ച സംഘമെന്ന്​ പൊലീസ്​. സമാനസംഭവം തെലങ്കാനയിൽ റിപ്പോർട്ട്​ ചെയ്​തതായും പൊലീസ്​ പറഞ്ഞു. തമിഴ്​നാട്​ തിരുപ്പൂരിലെ ബാങ്ക്​ ഓഫ്​ ബറോഡ എ.ടി.എമ്മിലാണ്​ സംഭവം. ഫോറൻസിക്​ വിദഗ്​ധർ സ്​ഥലത്ത്​ പരിശോധന നടത്തിയിരുന്നു.

മോഷണത്തിന്‍റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ഞായറാഴ്​ച വെളുപ്പിന്​ നാലരയോടെയാണ്​ സംഭവം. മാസ്​ക്​ ധരിച്ചെത്തിയ നാലുപേർ എ.ടി.എം മെഷീൻ എടുത്ത്​ ഗേറ്റിനടുത്തേക്ക്​ പോകുന്നതും വാഹനത്തിൽ കയറ്റി കയറുകൊണ്ട്​ ബന്ധിക്കുന്നതും കാണാം. പുലർച്ചെ എ.ടി.എമ്മിൽനിന്ന്​ പണമെടുക്കാൻ എത്തിയവരാണ്​ മെഷീൻ കാണാനില്ലെന്ന വിവരം ബാങ്കിനെ അറിയിക്കുന്നത്​. എ.ടി.എം കൗണ്ടറിന്‍റെ വാതിലുകൾ മോഷ്​ടാക്കൾ തകർത്തിരുന്നു.

ഫെബ്രുവരി 15ന്​ എ.ടി.എമ്മിൽ 15 ലക്ഷം രൂപ നിക്ഷേപിച്ചിരുന്നതായും ഞായറാഴ്ച ഒന്നര​ലക്ഷത്തോളം രൂപ മെഷീനിലുണ്ടായിരുന്നതായും ബാങ്ക്​ അധികൃതർ പറഞ്ഞു. സുരക്ഷ വീഴ്ചയാണ്​ കവർച്ചക്ക്​ കാരണമെന്നും രാത്രിയിൽ സുരക്ഷ ഗാർഡുകളെ നിയോഗിച്ചിട്ടില്ലെന്നും ബാങ്ക്​ അധികൃതർ പറഞ്ഞു. 

Tags:    
News Summary - tamil Nadus Tiruppur ATM Robbery inter state gang could be involved

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.