'ഈ വർഷം 75 ശതമാനം സ്​കൂൾ ഫീസേ വാങ്ങാവൂ'- സ്വകാര്യ സ്​കൂളുകളോട്​ തമിഴ്​നാട്​ സർക്കാർ

ചെന്നൈ: കോവിഡിൽ അടഞ്ഞുകിടന്നിട്ടും ഫീസ്​ പൂർണമായി ഈടാക്കുന്ന സ്​കൂളുകൾക്കെതിരെ താക്കീതുമായി തമിഴ്​നാട്​ സ്​കൂൾ വിദ്യാഭ്യാസ വിഭാഗം. ഈ അക്കാദമിക വർഷം പരമാവധി 75 ശതമാനം ഫീസേ ഇടാക്കാവൂ എന്നും അതിൽകൂടുതൽ വാങ്ങരുതെന്നും അധികൃതർ നിർദേശിച്ചു.

സ്​കൂളുകൾ പൂർണമായി ഫീസ്​ അടക്കാൻ സമ്മർദം ചെലുത്തുന്നതായി വ്യാപക പരാതി ഉയർന്നതിനെ തുടർന്നാണ്​ നിർദേശം. 40 ശതമാനം ഫീസ്​ ആദ്യ ഗഡുവായും അവശേഷിച്ച 35 ശതമാനം രണ്ടാം ഗഡുവായും വാങ്ങാം. സ്​കൂൾ തുറന്ന്​ സാധാരണ നിലയിലാകുന്ന പക്ഷം ഇനിയുള്ള 25 ശതമാനം വാങ്ങുന്നത്​ സർക്കാർ പരിഗണിക്കുമെന്നും ഉത്തരവിൽ പറയുന്നു.

കോവിഡ്​ രണ്ടാം തരംഗ വ്യാപനത്തെ തുടർന്ന്​ കഴിഞ്ഞ ഏപ്രിൽ 24ന്​ വിദ്യാലയങ്ങൾ അടച്ചതാണ്​. രോഗികളുടെ എണ്ണം കുറ​െഞ്ഞങ്കിലും തുറക്കുന്നത്​ സംബന്ധിച്ച്​ ഇനിയും അറിയിപ്പുണ്ടായിട്ടില്ല. ഒന്നാം തരംഗത്തിൽനിന്ന്​ വ്യത്യസ്​തമായി രണ്ടാം തരംഗം ശക്​തമായതോടെ തമിഴ്​നാട്ടിൽ രോഗവ്യാപനവും മരണവും കുത്തനെ ഉയർന്നിരുന്നു. എന്നിട്ടും സ്​കൂളുകൾ പൂർണമായി തുക ചോദിക്കുന്നതാണ്​ പരാതിക്കിടയാക്കിയത്​.

ഉത്തരവ്​ എല്ലാ ജില്ലാ വിദ്യാഭ്യാസ ഓഫീസർമാർക്കും സർക്കാർ അയച്ചിട്ടുണ്ട്​.

Tags:    
News Summary - Tamil Nadu private schools told to collect 75% fees this academic year

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.