ഹൈദരാബാദ്: ലോക്ക്ഡൗണിൽ നാഗ്പൂരിലെ തൊഴിലിടത്തിൽ നിന്നും തമിഴ്‌നാട്ടിലെ സ്വന്തം ഗ്രാമത്തിലേക്ക് എത്താ ൻ 500 കിേലാമീറ്ററിലധികം കാൽനടയായി യാത്ര ചെയ്ത യുവാവിന് ദാരുണാന്ത്യം. തമിഴ്നാട്ടിൽ നാമക്കൽ സ്വദേശി ലോഗേഷ് ബാലസുബ്രഹ്മണി (23) ആണ് കുഴഞ്ഞുവീണ് മരിച്ചത്. മൂന്നു ദിവത്തോളം നടന്നും ചെറിയ നാഗ്പൂരിൽ നിന്നും സെക്കന്തറാബ ാദു വരെ എത്തിയ 26 സംഗസംഘത്തിലെ ഒരാളായിരുന്നു ലോഗേഷ്.
സെക്കന്തറാബാദിൽ എത്തിയതോടെ ഇവരെ കുടിയേറ്റ തൊഴിലാളികൾക്കുള്ള ക്യാമ്പിലേക്ക് കൊണ്ടുപോവുകയുമായിരുന്നു. ബോവെൻപള്ളിയിലെത്തിയ സംഘത്തെ വെസ്റ്റ് മറെഡ്പളളിയിലെ കമ്മ്യൂണിറ്റി ഹാളിൽ എത്തിച്ചു. ഇവിടെ വിശ്രമിക്കുന്നതിനിടെ ലോഗേഷ് കുഴഞ്ഞുവീണു. ഉടൻ അടുത്തുള്ള സർക്കാർ ആശുപത്രിയിൽ നിന്നും ഡോക്ടർ എത്തി പരിശോധിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ഗാന്ധി ഹോസ്പിറ്റലിൽ മോർച്ചറിൽ സൂക്ഷിച്ചിരിക്കുകയാണ്.
തൊഴിലുടമകൾ ഭക്ഷണവും പാർപ്പിടവും നൽകില്ലെന്ന് അറിയിച്ചതോടെ തങ്ങൾ സ്വന്തം ഗ്രാമത്തിലേക്ക് മടങ്ങുകയായിരുന്നുവെന്ന് സംഘത്തിലുണ്ടായിരുന്ന തമിഴ്നാട് സ്വദേശി സത്യ പറഞ്ഞു. ‘‘മൂന്നു ദിവസം നടന്നു. ചിലർ ഭക്ഷണവും വെള്ളവും തന്നു സഹായിച്ചു. സാധനങ്ങൾ കൊണ്ടുപോയി മടങ്ങുന്ന ട്രക്ക് ഡ്രൈവർമാർ കയറ്റി കൊണ്ടുപോയി. എന്നാൽ പലയിടത്തും പൊലീസ് തടഞ്ഞ് ഞങ്ങളെ ഇറക്കി വിടുകയും ചിലയിടത്ത് ട്രക്ക് ഡ്രൈവർമാരെ മർദിക്കുകയും ചെയ്തു’’-സത്യ പറഞ്ഞു.
നാഗ്പൂർ -തെലങ്കാന റൂട്ടിൽ 38 മുതൽ 40 ഡിഗ്രിവരെയാണ് ചൂട്. യാത്രയിൽ പലരും കുഴഞ്ഞുവീണതായും സംഘത്തിലുള്ളവർ പറയുന്നു. സെക്കന്തറാബാദിലെ ക്യാമ്പിൽ കഴിയുന്നവർക്ക് സ്വന്തം വീടുകളിൽ എത്തണം. ‘‘ഇവിടെ ഭക്ഷണവും കിടക്കാനുള്ള ഇടവും നൽകുന്നുണ്ട്. എങ്കിലും ഞങ്ങൾക്ക് വീട്ടിലെത്തണം. വാഹന സൗകര്യവും വീട്ടിലേക്ക് പോകാനുള്ള അനുമതിയും നൽകണം. ഇല്ലെങ്കിൽ ഞങ്ങൾക്ക് നടന്നുതന്നെ പോകേണ്ടി വരും’’- ക്യാമ്പിലുള്ളവർ പറയുന്നു.
രാജ്യത്ത് ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ അന്തർ സംസ്ഥാന തൊഴിലാളികൾ പ്രതിസന്ധിയിലാവുകയായിരുന്നു. സ്വന്തം ഗ്രാമങ്ങളിലേക്ക് തിരിച്ചുപോകാൻ രാജ്യത്തിെൻറ പലയിടങ്ങളിൽ നിന്നായി ആയിരകണക്കിന് തൊഴിലാളികൾ കാൽനടയായി മടങ്ങി. ചിലർ ലോഗേഷിനെ പോലെ യാത്രമധ്യേ മരിച്ചു വീണു. തുടർന്ന് കേന്ദ്രസർക്കാർ തൊഴിലാളികളെ പാർപ്പിക്കാനും ഭക്ഷണവും അടിസ്ഥാന സൗകര്യങ്ങളും നൽകാനും സംസ്ഥാനങ്ങളോട് ആവശ്യപ്പെടുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.