മറ്റൊരാളെന്ന് വിശ്വസിപ്പിച്ച് മകളെ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കിയ പിതാവ് അറസ്റ്റിൽ

ചെന്നൈ: പ്രായപൂർത്തിയാകാത്ത മകളെ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കിയ പിതാവ് അറസ്റ്റിൽ. തേനി ദേവദാനപ്പട്ടി സ്വദേശിയായ 48കാരനാണ് അറസ്റ്റിലായത്. പെൺകുട്ടി ജന്മം നൽകിയ കുഞ്ഞ് സ്വന്തം പിതാവിന്‍റേതാണെന്ന് ഡി.എൻ.എ പരിശോധനയിൽ സ്ഥിരീകരിച്ചതോടെയാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

ബന്ധുവായ യുവാവാണ് ഗർഭിണിയാക്കിയത് എന്നായിരുന്നു പെൺകുട്ടിയുടെ മൊഴി. ഇതിന്‍റെ അടിസ്ഥാനത്തിൽ യുവാവിനെ അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ചിരുന്നു. ജയിലിൽ നിന്ന് ജാമ്യത്തിൽ പുറത്തിറങ്ങി നിരപരാധിത്വം തെളിയിക്കാൻ യുവാവ് നടത്തിയ ശ്രമങ്ങളാണ് കേസിൽ വഴിത്തിരിവായത്.

48കാരനായ പിതാവ് ഭാര്യയുമായി പിരിഞ്ഞാണ് താമസം. 19കാരനായ മകനും 17 വയസുള്ള മകളും ദിണ്ടിഗലിൽ മാതാവിനൊപ്പമായിരുന്നു താമസിച്ചിരുന്നത്. 2021 ഫെബ്രുവരിയിൽ തേനി മെഡിക്കൽ കോളജ് ആശുപത്രിയിൽ പെൺകുട്ടി ഒരു ആൺകുഞ്ഞിനെ പ്രസവിച്ചു. തുടർന്ന് പെൺകുട്ടി നൽകിയ മൊഴി അനുസരിച്ച് പോക്സോ നിയമപ്രകാരം യുവാവിനെ തേനി ഓൾ വുമൺ പൊലീസ് അറസ്റ്റുചെയ്തു.

ഡി.എൻ.എ പരിശോധനയിൽ യുവാവിന്‍റെ കുഞ്ഞല്ല എന്നുതെളിഞ്ഞതോടെയാണ്​ യഥാർഥ കുറ്റവാളിയെ കണ്ടെത്താൻ വീണ്ടും അന്വേഷണം തുടങ്ങിയതെന്ന് തേനി ഇൻസ്പെക്ടർ പി. ഉഷ സെൽവരാജ് പറഞ്ഞു. ഏതാനും മാസം മകൾ പിതാവിനൊപ്പം താമസിച്ചതായി പെൺകുട്ടിയുടെ അമ്മ നൽകിയ മൊഴിയാണ് വഴിത്തിരിവായത്. ഇതോടെ പൊലീസ് പിതാവിന്‍റേയും കുഞ്ഞിന്‍റെയും ഡി.എൻ.എ പരിശോധിക്കുകയായിരുന്നു.

സ്വയം ആൾദൈവമാണെന്നാണ് 48കാരൻ അവകാശപ്പെട്ടിരുന്നത്. അറസ്റ്റിലായ 48കാരനെ 29 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു. ഇയാളുടെ പേരിൽ നിലവിൽ പോക്സോയുടെ ഒരു വകുപ്പുപ്രകാരം മാത്രമാണ് കേസെടുത്തിട്ടുള്ളത്. മകളെ ബലാത്സംഗം ചെയ്തു, മകളെ ബലാത്സംഗം ചെയ്യുകയും കുറ്റം മറ്റൊരാളാണെന്ന് വരുത്തിതീർക്കുകയും ചെയ്​തു എന്നീ കുറ്റകൃത്യങ്ങൾ കൂടി ഉൾപ്പെടുത്തി ഇന്ത്യൻ പീനൽകോഡ്, പോക്സോ ആക്ട് എന്നിവയിലെ വിവിധ വകുപ്പുകൾ കൂടി ഇയാൾക്കുമേൽ ചുമത്തുമെന്ന് പൊലീസ് അറിയിച്ചു. 

Tags:    
News Summary - Tamil Nadu man arrested for raping minor daughter as DNA test

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.