ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തിൽ പുകയുന്ന ഗുഡ്ക അഴിമതി യാഥാർഥ്യമാണെന്നും തെൻറ കീഴിലുണ്ടായിരുന്ന ചില പൊലീസ് ഉദ്യോഗസ്ഥർക്ക് ഇതുമായി ബന്ധമുണ്ടായിരുന്നതായും മലയാളി െഎ.പി.എസ് ഉദ്യോഗസ്ഥനായ എസ്. ജോർജ് വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഇതുസംബന്ധിച്ച് രേഖാമൂലം സംസ്ഥാന ആഭ്യന്തര മന്ത്രാലയത്തെ അറിയിച്ചിരുന്നുവെങ്കിലും നടപടി ഉണ്ടായില്ലെന്ന് ജോർജ് കുറ്റപ്പെടുത്തി. ഡി.ജി.പിയായി ചുമതലയേൽക്കുന്നത് തടയുകയെന്ന ലക്ഷ്യത്തോടെ ചില കേന്ദ്രങ്ങൾ മനപ്പൂർവം തെൻറ പേരും ഗുഡ്ക അഴിമതിയിൽ വലിച്ചിഴക്കുകയായിരുന്നുവെന്നും ജോർജ് അറിയിച്ചു.
33 വർഷത്തെ സർവിസിനിടയിൽ താൻ ഒരു തെറ്റും ചെയ്തിട്ടില്ല. ഗുഡ്ക അഴിമതി നടന്നതായി പറയപ്പെടുന്ന കാലയളവിൽ താൻ ചെൈന്ന സിറ്റി പൊലീസ് കമീഷണർ സ്ഥാനത്തില്ലെന്നും സി.ബി.െഎയുടെ പ്രഥമ വിവര റിപ്പോർട്ടിലും ഡി.എം.കെയുടെ പരാതിയിലും തെൻറ പേരില്ലെന്നും ജോർജ് വ്യക്തമാക്കി. ക്രിസ്മസ് ആഘോഷവേളയിൽ താൻ കൈക്കൂലി ൈകപ്പറ്റിയതായ ആരോപണം അടിസ്ഥാനരഹിതമാണ്. സർവിസിൽനിന്ന് വിരമിച്ച ഉദ്യോഗസ്ഥന് ആരെങ്കിലും കൈക്കൂലി നൽകുമോയെന്നും ജോർജ് ചോദിച്ചു.
വെള്ളിയാഴ്ച ജോർജ് തെൻറ വസതിയിൽ വിളിച്ചുകൂട്ടിയ വാർത്താസമ്മേളനം അണ്ണാ ഡി.എം.കെ സർക്കാറിനെ വെട്ടിലാക്കിയിരിക്കയാണ്. കോടികളുടെ ഗുഡ്ക അഴിമതി കേസുമായി ബന്ധപ്പെട്ട് സി.ബി.െഎ ജോർജിെൻറ വസതിയിലും റെയ്ഡ് നടത്തിയിരുന്നു. തമിഴ്നാട് ഡി.ജി.പി ടി.കെ. രാജേന്ദ്രൻ, ആരോഗ്യമന്ത്രി ഡോ. സി. വിജയഭാസ്ക്കർ തുടങ്ങിയവരുടെ വീടുകളിലും സി.ബി.െഎ റെയ്ഡ് നടത്തിയിരുന്നു. രാജിവെക്കണമെന്ന പ്രതിപക്ഷ ആവശ്യം ശക്തമായി നിലനിൽക്കവെ ഇരുവരും മുഖ്യമന്ത്രി എടപ്പാടി പളനിസാമിയെ സന്ദർശിച്ച് ചർച്ച നടത്തി.
അറസ്റ്റിലായ ഗുഡ്ക കമ്പനി ഉടമ മാധവ റാവുവിെൻറ ഡയറിയിൽ കോടികൾ കൈക്കൂലി നൽകിയതിെൻറ പേരുവിവരങ്ങൾ കണ്ടെത്തിയതിെൻറ അടിസ്ഥാനത്തിലാണ് സി.ബി.െഎ റെയ്ഡ്. അതിനിടെ തമിഴ്നാട് സർക്കാറിെൻറ പ്രധാന നിർമാണ കരാറുകൾ ഏറ്റെടുത്ത് നടപ്പാക്കുന്ന എസ്.പി.കെ കമ്പനി കേന്ദ്രങ്ങളിൽ വെള്ളിയാഴ്ച സി.ബി.െഎ രണ്ടാംഘട്ട റെയ്ഡ് നടത്തിയതും അണ്ണ ഡി.എം.കെ കേന്ദ്രങ്ങളെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.