സിനിമ നിർമാതാക്കൾക്ക് ഇത് ദീപാവലി സമ്മാനം; 225 സിനിമകൾക്ക് 16 കോടി സബ്സിഡി അനുവദിച്ച് തമിഴ്നാട് മുഖ്യമന്ത്രി വിജയ്

ചെന്നൈ: സംസ്ഥാനത്തെ 224 സിനിമകൾക്കായി ഏകദേശം 16 കോടി രൂപ സബ്‌സിഡിയായി അനുവദിച്ച് തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്. ഏഴ് വർഷമായി തീർപ്പുകൽപ്പിക്കാതെ കിടന്നിരുന്ന ഈ വിഷയമാണ് നിലവിലെ സർക്കാർ അധികാരത്തിൽ വന്നയുടൻ പരിഹരിച്ചത്.

ചെന്നൈയിൽ നടന്ന പ്രത്യേക ചടങ്ങിൽ മന്ത്രി രാജ്മോഹൻ  224 ചിത്രങ്ങളുടെ നിർമ്മാതാക്കൾക്ക് 15.68 കോടി വിതരണം ചെയ്തു. ഓരോ നിർമ്മാതാവിനും 7 ലക്ഷം വീതമുള്ള ചെക്കുകളാണ് കൈമാറിയത്. കുറഞ്ഞ ചെലവിൽ നിർമ്മിച്ച് റിലീസ് ചെയ്തതും സമൂഹത്തിന് നല്ല സന്ദേശങ്ങൾ നൽകുന്നതുമായ സിനിമകളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി.

തമിഴ് സിനിമാ ലോകത്തിന് ഇതൊരു ദീപാവലി സമ്മാനമാണെന്ന് പ്രമുഖ നിർമ്മാതാവും അമ്മ ക്രിയേഷൻസിന്റെ ഉടമയുമായ ടി. ശിവ എക്സ് പേജിൽ കുറിച്ചു. സിനിമ പ്രതിസന്ധികളെ തുടർന്ന് ജീവനോപാധി നഷ്ടപ്പെട്ട 90 ശതമാനം ആളുകൾക്കും ഈ തുക വലിയൊരു തുണയാകുമെന്നും അദ്ദേഹം വ്യക്തമാക്കി. മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌ക്കും മന്ത്രി രാജ്മോഹൻ അരുമുഗത്തിനും അദ്ദേഹം ഹൃദയം നിറഞ്ഞ നന്ദി അറിയിച്ചു.

വിരമിച്ച ജസ്റ്റിസ് എസ്.കെ. കൃഷ്ണൻ അധ്യക്ഷനായ സെലക്ഷൻ കമ്മിറ്റിയാണ് 2015 നും 2022 നും ഇടയിൽ നിർമ്മിച്ച ചിത്രങ്ങളിൽ നിന്ന് അർഹമായവ തെരഞ്ഞെടുത്തത്. സാമൂഹിക തിന്മകൾക്കെതിരെയുള്ള അവബോധം വളർത്തുന്ന ചിത്രങ്ങളുടെ പ്രാധാന്യത്തെക്കുറിച്ചും, വരുംകാലങ്ങളിൽ തമിഴ് സിനിമക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പൂർണ്ണമായും അർഹതയുടെയും സുതാര്യതയുടെയും അടിസ്ഥാനത്തിൽ മാത്രമായിരിക്കും നൽകുകയെന്നും മന്ത്രി രാജ്മോഹൻ ചടങ്ങിൽ വ്യക്തമാക്കി.

Tags:    
News Summary - tamil nadu government alloted subsidy for film producers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.