തമിഴ്നാട് വ്യാജ മദ്യദുരന്തം: മരണസംഖ്യ 53 ആയി

ചെ​ന്നൈ: തമിഴ്‌നാട് കള്ളക്കുറിച്ചി വ്യാജ മദ്യ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 53 ആയി ഉയർന്നതായി അധികൃതർ അറിയിച്ചു. വ്യാജ മദ്യം കഴിച്ചവരിൽ 140 പേർ അപകടഘട്ടം തരണം ചെയ്തതായി കള്ളക്കുറിച്ചി ജില്ലാ കലക്ടർ എം.എസ്. പ്രശാന്ത് പറഞ്ഞു.

കേസിൽ ഇതുവരെ ഏഴുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. മുഖ്യ പ്രതി ചിന്നദുരൈ അടക്കം നാലുപേർ നേരത്തേ അറസ്റ്റിലായിരുന്നു. തമിഴ്‌നാട് പോലീസിൻ്റെ സി.ബി.ഐ സി.ഐ.ഡി ബ്രാഞ്ചിനാണ് അന്വേഷണ ചുമതല. വിവിധ മെഡിക്കൽ കോളേജുകളിൽ നിന്നായി 56 ഡോക്ടർമാരെ എത്തിച്ചതായും ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങളുള്ള രോഗികൾ സുഖം പ്രാപിച്ചതായും കലക്ടർ പറഞ്ഞു.

അതിനിടെ സംസ്ഥാനത്തെ തിരുച്ചിറപ്പള്ളി ജില്ലയിൽ 250 ലിറ്റർ അനധികൃത മദ്യം പിടികൂടി നശിപ്പിച്ചു. വെള്ളിയാഴ്ച രാത്രി രഹസ്യാന്വേഷണ വിവരത്തിന്റെ അടിസ്ഥാനത്തിൽ തിരുച്ചിറപ്പള്ളി ജില്ലാ കലക്ടർ പ്രദീപ് കുമാറും പോലീസ് സൂപ്രണ്ട് വരുൺ കുമാറും ചേർന്നാണ് നടപടി സ്വീകരിച്ചത്. കള്ളക്കുറിച്ചി ദുരന്തത്തിൽ മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികളുടെ മുഴുവൻ വിദ്യാഭ്യാസ, ഹോസ്റ്റൽ ചെലവുകളും സംസ്ഥാന സർക്കാർ വഹിക്കുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ പറഞ്ഞു.

Tags:    
News Summary - Tamil Nadu fake liquor disaster: Death toll rises to 53

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.