Posted On
date_range Updated On
date_range തമിഴ്നാട്ടിൽ ലോക്ഡൗൺ ഏപ്രിൽ 30വരെ നീട്ടി
ചെന്നൈ: രാജ്യമെമ്പാടും കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഏർപ്പെടുത്തിയിരുന്ന 21 ദിവസത്തെ ലോക്ഡ ൗൺ തമിഴ്നാട് സർക്കാരും ഏപ്രിൽ 30 വരെ നീട്ടി.
നേരത്തേ മഹാരാഷ്്ട്ര, പഞ്ചാബ്, ഒഡീഷ, രാജസ്ഥാൻ, പശ്ചിമബംഗ ാൾ, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളും ലോക്ഡൗൺ നീട്ടിയിരുന്നു. കോവിഡ് കൂടുതൽ പേരിലേക്ക് പടരാതിരിക്കാനാണ് ലോക്ഡൗൺ നീട്ടുന്നതെന്ന് മുഖ്യമന്ത്രി എടപ്പാടി കെ. പളനിസാമി അറിയിച്ചു. മഹാരാഷ്ട്ര കഴിഞ്ഞാൽ ഏറ്റവും കൂടുതൽ കോവിഡ് രോഗബാധിതരുള്ളത് തമിഴ്നാട്ടിലാണ്.
ലോക്ഡൗൺ നീട്ടുന്നത് സംബന്ധിച്ച് അതത് സംസ്ഥാന സർക്കാരുകൾക്ക് തീരുമാനിക്കാമെന്ന് പ്രധാനമന്ത്രി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.