ചെന്നൈ: തമിഴ്നാട് സ്റ്റേറ്റ് മാർക്കറ്റിങ് കോർപറേഷനുമായി (ടാസ്മാക്) ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ചെന്നൈയിലെ പത്തോളം കേന്ദ്രങ്ങളിൽ റെയ്ഡ് നടത്തി. മാർച്ച് ആറിന് 1,000 കോടി രൂപയുടെ ക്രമക്കേടുകൾ കണ്ടെത്തിയ റെയ്ഡുകളുടെ തുടർച്ചയാണിത്.
ടാസ്മാക് ഉദ്യോഗസ്ഥരുമായും ഏജന്റുമാരുമായും ബന്ധമുള്ള സ്ഥലങ്ങളിൽ കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമ (പി.എം.എൽ.എ) പ്രകാരമാണ് റെയ്ഡ് നടത്തിയതെന്ന് ഇ.ഡി ഉദ്യോഗസ്ഥർ പറഞ്ഞു. ടാസ്മാക് മാനേജിങ് ഡയറക്ടർ വിശാഖനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നുണ്ട്. ഇദ്ദേഹം അറസ്റ്റിലായേക്കുമെന്നും റിപ്പോർട്ടുണ്ട്. വിശാഖന്റെ മണപ്പാക്കത്തെ സി.ആർ. പുരത്തുള്ള വീട്ടിലും ചൂളൈമേട്ടിലെ കല്യാണപുരത്തെ എസ്.എൻ.ജെ മദ്യക്കമ്പനി ഓഫിസിലും പരിശോധന നടന്നു. തമിഴ് സിനിമ നിർമാതാവ് ആകാശ് ഭാസ്കരന്റെ വീട്ടിലും റെയ്ഡ് നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.