ആർ.എൻ. രവി, എം.കെ സ്റ്റാലിൻ

‘ഭീഷണിപ്പെടുത്തൽ ബി.ജെ.പിയുടെ ഡി.എൻ.എയിലുണ്ട്’; തമിഴ്നാട്ടിൽ സർക്കാർ - ഗവർണർ പോര് വീണ്ടും രൂക്ഷം

ചെന്നൈ: തമിഴ്നാട്ടിൽ ഗവർണർ ആർ.എൻ. രവിയും ഡി.എം.കെയും തമ്മിലുള്ള തർക്കം വീണ്ടും രൂക്ഷമാകുന്നു. ഊട്ടിയിൽ തന്റെ അധ്യക്ഷതയിൽ നടന്ന സമ്മേളനത്തിൽ വൈസ് ചാൻസലർമാർ പങ്കെടുക്കുന്നത് തടയാൻ മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ സംസ്ഥാന പൊലീസ് സേനയെ ഉപയോഗിച്ചുവെന്ന ആരോപണവുമായി ഗവർണർ രംഗത്തുവന്നതോടെയാണ് പുതിയ വിവാദം. കോളജുകളിലേക്കും സർവകലാശാലകളിലേക്കും വൈസ് ചാൻസലർമാരെ നിയമിക്കുന്നതുമായി ബന്ധപ്പെട്ടാണ് സംസ്ഥാന സർക്കാറും ഗവർണറും തമ്മിൽ തർക്കം.

‘സംസ്ഥാന സർവകലാശാലകളുടെ നിലവാരം ഉയരുന്നതിന്റെ അനന്തരഫലങ്ങളെക്കുറിച്ച് എം.കെ. സ്റ്റാലിന് ഭയമുണ്ടോ... ഇത് അദ്ദേഹത്തിന്റെ രാഷ്ട്രീയ ഭാവിക്ക് ഭീഷണിയാകുമോ?’ ഗവർണർ ചോദിച്ചു. സ്റ്റാലിന്റെ പെരുമാറ്റം മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ഏർപ്പെടുത്തിയ അടിയന്തരാവസ്ഥയെ അനുസ്മരിപ്പിക്കുന്നതാണെന്ന് ആർ.എൻ. രവി പറഞ്ഞു.

ഭീഷണിപ്പെടുത്തൽ ബി.ജെ.പിയുടെ ഡി.എൻ.എയിലുണ്ട് എന്നാണ് ഇതിന് ഡി.എം.കെയുടെ മറുപടി. ബി.ജെ.പിയുടെ നിർദേശപ്രകാരം നിയമങ്ങൾ നടപ്പാക്കുന്നത് മനഃപൂർവം വൈകിപ്പിക്കാനും സംസ്ഥാനത്തിന്റെ വികസനം തടസപ്പെടുത്താനും ഗവർണർ ശ്രമിക്കുന്നുവെന്ന് ഡി.എം.കെ ആരോപിച്ചു. “സംസ്ഥാനത്തിന്റെ അവകാശങ്ങൾക്കുവേണ്ടി നിലകൊള്ളാനുള്ള ധൈര്യം ഞങ്ങൾക്കുണ്ട്. ഗവർണർമാരെ സംസ്ഥാന സർവകലാശാലകളുടെ ചാൻസലർമാരാക്കാൻ ഭരണഘടനയിൽ ഒരു വ്യവസ്ഥയുമില്ല” - ഉന്നത വിദ്യാഭ്യാസ മന്ത്രി ഗോവി ചെഴിയാൻ പറഞ്ഞു.

ഗവർണറുടെ സമ്മേളനത്തിൽനിന്ന് നിലവിലുള്ള വൈസ് ചാൻസലർമാർ വിട്ടുനിന്നതിനുള്ള കാരണം സുപ്രീംകോടതി വിധി മനസിലാക്കി പരിപാടി ബഹിഷ്കരിക്കാൻ അവർ തീരുമാനിച്ചതിനാലാണെന്നും ചെഴിയാൻ വ്യക്തമാക്കി. തമിഴ്‌നാട് സർക്കാർ പാസാക്കിയ പത്ത് ബില്ലുകൾക്ക് (രണ്ട് തവണ വീതം) അനുമതി നിഷേധിച്ചതിൽ സുപ്രീംകോടതി ഈ മാസമാദ്യം ഗവർണർക്ക് ശാസന നൽകിയിരുന്നു. ദലിതർക്കെതിരായ കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള ഗവർണർ രവിയുടെ പ്രസ്താവനയെ വിമർശിച്ച് കഴിഞ്ഞയാഴ്ച ഡി.എം.കെ രംഗത്തുവന്നിരുന്നു.

സം​സ്ഥാ​ന നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള സ​ർ​വ​ക​ലാ​ശാ​ല വി.​സി​മാ​ർ വി​ട്ടു​നി​ന്നു

ചെ​ന്നൈ: ത​മി​ഴ്നാ​ട് ഗ​വ​ർ​ണ​ർ ആ​ർ.​എ​ൻ. ര​വി വി​ളി​ച്ച സ​ർ​വ​ക​ലാ​ശാ​ല വൈ​സ് ചാ​ൻ​സ​ല​ർ​മാ​രു​ടെ ദ്വി​ദി​ന സ​മ്മേ​ള​നം ഉ​പ​രാ​ഷ്ട്ര​പ​തി ജ​ഗ്ദീ​പ് ധ​ൻ​ഖ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. രാ​ജ്യ​ത്തി​ന്റെ വി​ക​സ​ന​ത്തി​ന് വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യു​ടെ വ​ള​ർ​ച്ച അ​ത്യ​ന്താ​പേ​ക്ഷി​ത​മാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഭീ​ക​ര​വാ​ദം ആ​ഗോ​ള ഭീ​ഷ​ണി​യാ​ണ്. ഇ​തി​ന് രാ​ജ്യ​ത്തി​ന്റെ വി​ക​സ​നം ത​ട​യാ​ൻ ക​ഴി​യി​ല്ല. ഗു​രു​കു​ല വി​ദ്യാ​ഭ്യാ​സ​മാ​ണ് മെ​ച്ച​പ്പെ​ട്ട രീ​തി​യെ​ന്നും ഉ​പ​രാ​ഷ്ട്ര​പ​തി അ​ഭി​പ്രാ​യ​പ്പെ​ട്ടു.

വെ​ള്ളി​യാ​ഴ്ച രാ​വി​ലെ ഊ​ട്ടി രാ​ജ്ഭ​വ​നി​ൽ സം​ഘ​ടി​പ്പി​ച്ച സ​മ്മേ​ള​ന​ത്തി​ൽ 32 സ്വ​കാ​ര്യ, കേ​ന്ദ്ര സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ൽ​നി​ന്നു​ള്ള പ്ര​തി​നി​ധി​ക​ൾ പ​ങ്കെ​ടു​ത്തു. അ​തേ​സ​മ​യം ത​മി​ഴ്‌​നാ​ട് സ​ർ​ക്കാ​റി​ന് കീ​ഴി​ലു​ള്ള 17 സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ൽ​നി​ന്നു​ള്ള വൈ​സ് ചാ​ൻ​സ​ല​ർ​മാ​രോ പ്ര​തി​നി​ധി​ക​ളോ പ​ങ്കെ​ടു​ത്തി​ല്ല. സം​സ്ഥാ​ന സ​ർ​ക്കാ​റി​ന്റെ​യും പൊ​ലീ​സി​ന്റെ​യും ഭീ​ഷ​ണി മൂ​ല​മാ​ണ് ഒ​രു വി​ഭാ​ഗം വി.​സി​മാ​ർ വി​ട്ടു​നി​ന്ന​തെ​ന്ന് ഗ​വ​ർ​ണ​ർ ആ​രോ​പി​ച്ചു.

സ​മ്മേ​ള​ന​ത്തി​നെ​തി​രെ ഊ​ട്ടി​യി​ൽ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തി​റ​ങ്ങി​യ കോ​ൺ​ഗ്ര​സ്, വി​ടു​ത​ലൈ ശി​റു​തൈ​ക​ൾ ക​ക്ഷി, സി.​പി.​ഐ, സി.​പി.​എം, ആ​ദി ത​മി​ഴ​ർ പേ​ര​വൈ പ്ര​വ​ർ​ത്ത​ക​രെ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത് നീ​ക്കി. ‘ഗെ​റ്റ് ഔ​ട്ട് ഗ​വ​ർ​ണ​ർ’ പ്ല​ക്കാ​ർ​ഡു​ക​ളു​മാ​യി ‘ത​ന്തൈ പെ​രി​യാ​ർ ദ്രാ​വി​ഡ ക​ഴ​കം’ പ്ര​വ​ർ​ത്ത​ക​ർ റോ​ഡ് ത​ട​യ​ൽ സ​മ​രം ന​ട​ത്തി. ചെ​ന്നൈ​യി​ൽ ശാ​സ്ത്രി ഭ​വ​ന്റെ മു​ന്നി​ൽ സി.​പി.​എം സം​ഘ​ടി​പ്പി​ച്ച പി​ക്ക​റ്റി​ങ്ങി​ന് പാ​ർ​ട്ടി പോ​ളി​റ്റ് ബ്യൂ​റോ അം​ഗം യു. ​വാ​സു​കി, ത​മി​ഴ്നാ​ട് സെ​ക്ര​ട്ട​റി പി. ​ഷ​ൺ​മു​ഖം തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

ഉ​പ​രാ​ഷ്ട്ര​പ​തി ജ​ഗ്ദീ​പ് ധ​ൻ​ഖ​ർ വെ​ള്ളി​യാ​ഴ്ച രാ​വി​ലെ 10.35ന് ​ഡ​ൽ​ഹി​യി​ൽ​നി​ന്ന് വി​മാ​ന​ത്തി​ൽ കോ​യ​മ്പ​ത്തൂ​രി​ലെ​ത്തി. അ​വി​ടെ​നി​ന്ന് വ്യോ​മ​സേ​ന​യു​ടെ ഹെ​ലി​കോ​പ്റ്റ​റി​ലാ​ണ് ഊ​ട്ടി​യി​ലേ​ക്ക് തി​രി​ച്ച​ത്. പ്ര​തി​ഷേ​ധ സ​മ​ര​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ലും ഉ​പ​രാ​ഷ്ട്ര​പ​തി​യു​ടെ സ​ന്ദ​ർ​ശ​നം പ്ര​മാ​ണി​ച്ചും ഊ​ട്ടി​യി​ൽ വി​പു​ല​മാ​യ സു​ര​ക്ഷ​യാ​ണ് ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്ന​ത്. 

Tags:    
News Summary - Tamil Nadu DMK vs RN Ravi In Fresh Squabble Over Vice-Chancellors

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.