Posted On
date_range Updated On
date_range തമിഴ്നാട്ടിൽ അരലക്ഷം രോഗികൾ; 2174 പുതിയ കോവിഡ് ബാധിതർ
ചെന്നൈ: തമിഴ്നാട്ടിൽ കോവിഡ് ബാധിതരുടെ എണ്ണം 50,000 കടന്നു. 2174 പേർക്ക് ബുധനാഴ്ച രോഗം സ്ഥിരീകരിച്ചു. ഇതോടെ രോഗബാധിതരുടെ എണ്ണം 50,193 ആയി. 21,990 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. ബുധനാഴ്ച 48 മരണം കൂടി സ്ഥിരീകരിച്ചതോടെ സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം 576 ആയി ഉയർന്നതായി ആരോഗ്യവകുപ്പ് അറിയിച്ചു.
രോഗബാധിതരുടെ എണ്ണം കൂടുന്ന സാഹചര്യത്തിൽ ചെന്നൈ ഉൾപ്പെടെ നാലു ജില്ലകളിൽ സമ്പൂർണ ലോക്ഡൗൺ പ്രഖ്യാപിച്ചിരുന്നു. ജൂൺ 19 മുതൽ 30 വരെയാണ് ലോക്ഡൗൺ. ചെന്നൈ, തിരുവള്ളൂർ, കാഞ്ചീപുരം, ചെങ്കൽപ്പെട്ട് എന്നിവിടങ്ങളിലാണ് ലോക്ഡൗൺ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.