തമിഴ്​നാട്ടിൽ കോവിഡ്​ ബാധിതരുടെ എണ്ണം ലക്ഷം കടന്നു; ചെന്നൈയിൽ മാ​ത്രം 64,689 കേസുകൾ

ചെന്നൈ: തമിഴ്​നാട്ടിൽ കോവിഡ്​ ബാധിതരുടെ എണ്ണം ഒരുലക്ഷം കടന്നു. 1,02,721 പേർക്കാണ്​ സംസ്​ഥാനത്ത്​ ഇതുവരെ കോവിഡ്​ ബാധിച്ചത്​. ഇതോടെ രാജ്യത്ത്​ കോവിഡ്​ ബാധിതരുടെ എണ്ണം ഒരുലക്ഷം കടക്കുന്ന രണ്ടാമത്തെ സംസ്​ഥാനമായി തമിഴ്​നാട്​. ഏറ്റവും കൂടുതൽ കോവിഡ്​ ബാധിതർ മഹാരാഷ്​ട്രയിലാണ്​.

ഏറ്റവും കൂടുതൽ രോഗബാധിതരുള്ള ചെന്നൈയിൽ സമ്പൂർണ ലോക്​ഡൗൺ പ്രഖ്യാപിച്ചിട്ടും രോഗികളുടെ എണ്ണത്തിലു​ണ്ടാകുന്ന വർധന നഗരത്തിൽ ആശങ്ക സൃഷ്​ടിക്കുന്നുണ്ട്​. ചെന്നൈയിൽ മാത്രം ഇതുവരെ 64,689 പേർക്കാണ്​ രോഗം സ്​ഥിരീകരിച്ചത്​. ചെന്നെക്ക്​ പുറമെ ചെങ്കൽപേട്ട്​, തിരുവള്ളൂർ, മധുര, കാഞ്ചീപുരം, തിരുവണ്ണാമലെ എന്നിവയാണ്​ രോഗബാധിതർ ഏറ്റവും കൂടുതലുള്ള മറ്റു ജില്ലകൾ. 

വെള്ളിയാഴ്​ച 4,329 പേർക്കാണ്​​ തമിഴ്​നാട്ടിൽ കോവിഡ്​ സ്​ഥിരീകരിച്ചത്​. 42,955പേർ നിലവിൽ ചികിത്സയിലുണ്ട്​. വെള്ളിയാഴ്​ച 64 പേർ സംസ്​ഥാനത്ത്​ കോവിഡ്​ ബാധിച്ച്​ മരിച്ചു. ഇതോടെ മരണസംഖ്യ 1385 ആയി ഉയർന്നു. 58,378 പേർ രോഗമുക്തി നേടി. 12,70,720 സാമ്പിളുകൾ തമിഴ്​നാട്ടിൽ ഇതുവരെ പരിശോധിച്ചു.

Tags:    
News Summary - Tamil Nadu Covid 19 Cases cross 100,000 mark -India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.