Posted On
date_range Updated On
date_range പി.പി.ഇ കിറ്റ് ധരിച്ച് മുഖ്യമന്ത്രി സ്റ്റാലിൻ കോവിഡ് വാർഡിൽ
കോയമ്പത്തൂർ: പി.പി.ഇ കിറ്റ് ധരിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ കോവിഡ് വാർഡിലെത്തി രോഗികളോട് ക്ഷേമാന്വേഷണം നടത്തി. ഞായറാഴ്ച ഈറോഡ്, തിരുപ്പൂർ, കോയമ്പത്തൂർ ജില്ലകളിലെ ചികിത്സാ കേന്ദ്രങ്ങളിലാണ് മുഖ്യമന്ത്രി എത്തിയത്.
ചികിത്സയും ഭക്ഷണവും മറ്റും സംബന്ധിച്ച് സ്റ്റാലിൻ നേരിട്ട് രോഗികളോട് ചോദിച്ചറിഞ്ഞു.
സംസ്ഥാനത്ത് മറ്റിടങ്ങളിൽ കോവിഡ് രോഗികളുടെ എണ്ണം കുറഞ്ഞപ്പോഴും കോയമ്പത്തൂർ, ഇൗറോഡ്, തിരുപ്പൂർ ജില്ലകളിൽ രോഗവ്യാപനം കുറയാത്ത അവസ്ഥയിലാണ്. ഈ സാഹചര്യത്തിലായിരുന്നു മുഖ്യമന്ത്രി സ്റ്റാലിെൻറ സന്ദർശനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.