സോ​ണി​യയും രാഹുലുമായി സ്റ്റാ​ലി​ൻ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി

ന്യൂ​ഡ​ൽ​ഹി: ത​മി​ഴ്നാ​ട് മു​ഖ്യ​മ​ന്ത്രി​ എം.​കെ സ്റ്റാ​ലി​ൻ കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ സോ​ണി​യ ഗാ​ന്ധി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. സോ​ണി​യ​യു​ടെ വ​സ​തി​യി​ലാ​യി​രു​ന്നു കൂ​ടി​ക്കാ​ഴ്ച. കോ​ൺ​ഗ്ര​സ് നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി​യും കൂടിക്കാഴ്ചക്ക് എത്തിയിരുന്നു.

അ​ധി​കാ​രം ഏ​റ്റെ​ടു​ത്ത​തി​നു ശേ​ഷം ആ​ദ്യ​മാ​യാ​ണ് സ്റ്റാ​ലി​ൻ കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തു​ന്ന​ത്. കോ​ൺ​ഗ്ര​സ് സ​ഖ്യ​ക​ക്ഷി​യാ​യ സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ പ​ദ്ധ​തി​ക​ളും ന​യ​ങ്ങ​ളും നേ​താ​ക്ക​ൾ ച​ർ​ച്ച ചെ​യ്ത​താ​യാ​ണ് സൂ​ച​ന.

കോൺഗ്രസ് പ്രസിഡന്‍റ് സോണിയ ഗാന്ധിയും ഞാനും ഡി.എം.കെ അധ്യക്ഷനും തമിഴ്നാട് മുഖ്യമന്ത്രിയുമായ സാലിനും ഭാര്യ ദുർഗാവതി സ്റ്റാലിനുമായി കൂടിക്കാഴ്ച നടത്തിയെന്ന് രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു.

കൂ​ടി​ക്കാ​ഴ്ച​യി​ൽ സ്റ്റാ​ലി​നൊ​പ്പം ഭാ​ര്യ ദു​ർ​ഗാ​വ​തി സ്റ്റാ​ലി​നു​മു​ണ്ടാ​യി​രു​ന്നു. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ വ്യാ​ഴാ​ഴ്ച സ്റ്റാ​ലി​ൻ സ​ന്ദ​ർ​ശി​ച്ചി​രു​ന്നു.

Tags:    
News Summary - Tamil Nadu Chief Minister MK Stalin Meets Sonia Gandhi,Rahul Gandhi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.