ചെന്നൈ: പാവപ്പെട്ട 120ഒാളം വയോജനങ്ങൾക്ക് വിമാനയാത്രക്ക് അവസരമൊരുക്കി വ്യവസായ പ്രമുഖൻ. തിരുപ്പൂർ ജില്ലയിലെ അവിനാശി തേവാരംപാളയം രവിയാണ് തെൻറ ഗ്രാമത്തിലെ 55നും 100നും ഇടക്ക് പ്രായമായ തെരഞ്ഞെടുക്കപ്പെട്ട വയോജനങ്ങളുടെ സ്വപ്നം സഫലീകരിച്ചത്.
പകുതിയിലധികംപേരും സ്ത്രീകളായിരുന്നു. കോയമ്പത്തൂരിൽനിന്ന് ചെന്നൈയിലേക്കാണ് വിമാനയാത്ര സംഘടിപ്പിച്ചത്. തുടർന്ന് ചെന്നൈ, കാഞ്ചീപുരം തുടങ്ങിയ സ്ഥലങ്ങളിലെ വിനോദസഞ്ചാര-തീർഥാടന കേന്ദ്രങ്ങൾ സന്ദർശിച്ചാണ് സംഘം മടങ്ങിയത്. തെൻറ വളരെക്കാലത്തെ ആഗ്രഹമാണ് ഇതോടെ സാക്ഷാത്കരിക്കെപ്പട്ടതെന്ന് രവി പിന്നീട് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.