മി​ശ്രവിവാഹിതർക്ക്​ സംരക്ഷണം, ദുരഭിമാന കൊലകൾ തടയും -തമിഴ്​നാട്ടിൽ കോൺഗ്രസ്​ പ്രകടന പത്രിക പുറത്തിറക്കി

ചെന്നൈ: മിശ്രവിവാഹിതർക്ക്​ സംരക്ഷണമൊരുക്കുമെന്നും ദുരഭിമാന കൊലകൾ തടയാൻ നടപടി സ്വീകരിക്കുമെന്നും പ്രഖ്യാപിച്ച്​ തമിഴ്​നാട്ടിൽ കോൺഗ്രസിന്‍റെ പ്രകടന പത്രിക. ചെന്നൈയിലെ പാർട്ടി ഓഫിസിൽ നടന്ന ചടങ്ങിൽ തമിഴ്​നാട്​ കോൺഗ്രസ്​ പ്രസിഡന്‍റ്​ കെ.എസ്​. അളഗിരിയാണ്​ പ്രകടന പത്രിക പുറത്തിറക്കിയത്​.

സർക്കാർ ജോലികൾക്കായി എല്ലാ ജില്ലകളിലും 500 യുവാക്കൾക്ക്​ പരിശീലനം നൽകും, മദ്യശാലകൾ അടച്ചുപൂട്ടും, സ്റ്റാർട്ട്​ അപ്പുകൾക്ക്​ അഞ്ചുവർഷത്തേക്ക്​ നികുതി ഇളവ്​ അനുവദിക്കും, നീറ്റ്​ പരീക്ഷ ഇല്ലാതാക്കുന്നതിന്​ നടപടികൾ സ്വീകരിക്കും തുടങ്ങിയവയാണ്​ പ്രധാന വാഗ്​ദാനങ്ങൾ.

'യുവാക്കൾക്ക്​ തൊഴിൽ നൽകുന്നതിന്​ പുതിയ പദ്ധതികൾ കൊണ്ടുവരും. സ്റ്റാർട്ട്​അപ്പുകൾക്ക്​ നികുതി ഇളവ്​ അനുവദിക്കുകയും ചെയ്യും' -പ്രകടന പത്രിക പുറത്തിറക്കി അളഗിരി പറഞ്ഞു.

കഴിഞ്ഞയാഴ്ച കോൺഗ്രസിന്‍റെ സഖ്യകക്ഷിയായ ഡി.എം.കെ പ്രകടന പത്രിക പുറത്തിറക്കിയിരുന്നു. വിദ്യാർഥികൾക്ക്​ സൗജന്യ കമ്പ്യൂട്ടർ​ ടാബ്​ലറ്റുകൾ, സംസ്​ഥാനത്തെ 75ശതമാനം തൊഴിലുകളും തമിഴ്​ ജനതക്ക്​ തുടങ്ങിയവയായിരുന്നു ഡി.എം.കെയും വാഗ്​ദാനം. ഏപ്രിൽ ആറിന്​ ഒറ്റഘട്ടമായാണ്​ തമിഴ്​നാട്ടിൽ തെരഞ്ഞെടുപ്പ്​.

ഇ.കെ. പളനിസ്വാമി നയിക്കുന്ന എ.ഐ.ഡി.എം.കെയും എം.കെ. സ്റ്റാലിൻ നയിക്കുന്ന ഡി.എം.കെയും തമ്മിലാണ്​ തമിഴ്​നാട്ടിലെ പ്രധാനമ​ത്സരം. നടൻ കമൽഹാസന്‍റെ മക്കൾ നീതി മയ്യവും ഇത്തവണ മത്സര രംഗത്തുണ്ട്​. 

Tags:    
News Summary - Tamil nadu Assembly Election 2021 Congress releases manifesto

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.