ചെന്നെ: തമിഴ്നാട്ടിൽ കോവിഡ് -19 നെതിരായ പോരാട്ടത്തിനിടെ ജീവൻ നഷ്ടമാകുന്ന ഉദ്യോഗസ്ഥരുടെ ആശ്രിതർക്ക് നൽകു ന്ന നഷ്ടപരിഹാരം 10 ലക്ഷം രൂപയിൽനിന്ന് 50 ലക്ഷമായി വർധിപ്പിച്ചു. കുടുംബാംഗത്തിന് യോഗ്യതകളുടെ അടിസ്ഥാനത്തിൽ സർക ്കാർ ജോലിയും നൽകുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി കെ. പളനിസ്വാമി ബുധനാഴ്ച പ്രഖ്യാപിച്ചു.
കോവിഡ് പ്രതിരോധത്തിന് യുദ്ധകാലാടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന ആരോഗ്യം, പൊലീസ്, മറ്റുസർക്കാർ വകുപ്പുകൾ എന്നിവയിലെ ജീവനക്കാർക്ക് ഇത് ബാധകമാണ്. കോവിഡ് ബാധിച്ച് മരിക്കുന്ന ആരോഗ്യ പ്രവർത്തകർക്ക് കേന്ദ്ര സർക്കാർ 50 ലക്ഷം രൂപയുടെ മെഡിക്കൽ ഇൻഷുറൻസ് പ്രഖ്യാപിച്ചിട്ടുണ്ട്.
ശവസംസ്കാര ചടങ്ങുകൾക്ക് സംരക്ഷണം നൽകാൻ സംസ്ഥാന സർക്കാർ എല്ലാ നടപടികളും സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ചെന്നൈയിൽ ഡോക്ടറുടെ ശവസംസ്കാരം ജനക്കൂട്ടം തടയുകയും മൃതദേഹവുമായെത്തിയവരെ ആക്രമിക്കുകയും ചെയ്ത സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം.
ഡോക്ടർമാരും നഴ്‌സുമാരും ഉൾപ്പെടെയുള്ള ആരോഗ്യ പ്രവർത്തകർക്ക് സർക്കാർ, സ്വകാര്യ ആശുപത്രി എന്ന വ്യത്യാസമില്ലാതെ നഷ്ടപരിഹാരം നൽകും. കോവിഡ് കേസുകൾ വേഗത്തിൽ നിർണയിക്കാൻ സ്ക്രീനിങ് ശ്രമങ്ങൾ ശക്തമാക്കണമെന്ന് ഉദ്യോഗസ്ഥരോട് നിർദ്ദേശിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.