മയക്കുമരുന്ന്​ നൽകി 20കാരിയെ കാറിനുള്ളിൽ ബലാത്സംഗത്തിനിരയാക്കി; അഞ്ച്​ പേർ അറസ്റ്റിൽ

ചെന്നൈ: തമിഴ്​നാട്ടിൽ മയക്കുമരുന്ന്​ നൽകി ഓടുന്ന കാറിൽ 20കാരിയെ കൂട്ട ബലാത്സംഗത്തിനിരയാക്കി. ചെന്നൈക്കടുത്ത്​ കാഞ്ചീപുരത്താണ്​ സംഭവം. മൊബൈൽ ഷോപ്പ്​ ജീവനക്കാരിയാണ്​ പീഡനത്തിനിരയായത്​. ബലാത്സംഗത്തിനിരയാക്കിയ ശേഷം പെൺകുട്ടി​െയ വഴിയരികിൽ ഉപേക്ഷിക്കുകയായിരുന്നു. മുഴുവൻ പ്രതികളേയും പൊലീസ്​ അറസ്റ്റ്​ ചെയ്​തു. പെൺകുട്ടി ചികിത്സയിലാണ്​.

കേസിലെ പ്രതികളിലൊരാളായ ഗുണശീലനുമായി പെൺകുട്ടി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇയാൾ പെൺകുട്ടിക്ക് മയക്കുമരുന്ന്​ ചേർത്ത​ സോഫ്​റ്റ്​ ഡ്രിങ്കിൽ ​ നൽകി. പിന്നീട്​ സുഹൃത്തുക്കളോടൊപ്പം കാറിൽ വെച്ച്​ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.

എന്നാൽ, കാറിലെ യാത്രക്കിടെ ബോധം തിരിച്ചുകിട്ടിയ പെൺകുട്ടി നിലവിളിക്കുകയായിരുന്നു. തുടർന്ന്​ നാട്ടുകാർ കാറിനടുത്തേക്ക്​ എത്തിയപ്പോൾ പ്രതികൾ പെൺകുട്ടിയെ ഉപേക്ഷിച്ച്​ കടന്നുകളഞ്ഞു. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ നാല്​ പ്രതികളെ സെപ്​റ്റംബർ ഒമ്പതിനും ഒരാളെ കഴിഞ്ഞ ദിവസവും പൊലീസ്​ അറസ്റ്റ്​ ചെയ്​തു. 

Tags:    
News Summary - Tamil Nadu: 20-year-old Woman Drugged, Gang-raped in Moving Car, Dumped on Road

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.