Posted On
date_range Updated On
date_range ഭർത്താവിനോട് ഫോണിൽ സംസാരിക്കവേ പാമ്പിന് മുകളിൽ ഇരുന്ന യുവതി കടിയേറ്റ് മരിച്ചു
ലഖ്നോ: ഭർത്താവുമായി ഫോണിൽ സംസാരിച്ചുകൊണ്ടിരിക്കേ പാമ്പിന് മുകളിൽ ഇരുന്ന യുവതി കടിയേറ്റ് മരിച്ചു. ഉത്തർപ്രദേ ശിലെ ഖൊരക്പൂരിലാണ് സംഭവം.
ഗീത എന്ന യുവതിയാണ് മരിച്ചത്. തായ് ലൻഡിൽ ജോലിചെയ്യുന്ന ഭർത്താവുമായി ഫോണിൽ സംസാരിക്കുകയായിരുന്നു ഇവർ. സംസാരത്തിനിടെ റൂമിലേക്ക് നടന്നുകയറിയ ഗീത കിടക്കയിൽ ഉണ്ടായിരുന്ന രണ്ട് പാമ്പുകളെ കാണാതെ അവയുടെ മേൽ ഇരിക്കുകയായിരുന്നു.
പാമ്പുകടിയേറ്റ് മിനുട്ടുകൾക്കകം ഇവർ ബോധരഹിതയായി. വീട്ടുകാർ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. പാമ്പുകളെ പിന്നീട് അയൽക്കാർ ചേർന്ന് തല്ലിക്കൊന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.