വിമാനകമ്പനികൾ വിലക്കിയ യാത്രക്കാർക്ക്​ ട്രെയിനിലും ടിക്കറ്റ്​ ബുക്ക്​ ​െചയ്യാനാവില്ല

ന്യൂഡൽഹി: വിമാന കമ്പനികൾ വിലക്കിയ യാത്രക്കാരെ​ ട്രെയിനിലും വിലക്കാൻ റെയിൽവേ നീക്കം നടത്തുന്നതായി റിപ്പോർട ്ട്​. റെയിൽവേയിലെ ഉന്നത ഉദ്യോഗസ്ഥരാണ്​ ഇക്കാര്യം അറിയിച്ചത്​. സഹയാത്രികർക്ക്​ ഭീഷണിയാകുമെന്നതിനാൽ വിമാനകമ ്പനികൾ വിലക്കിയ യാത്രക്കാരെ നിശ്​ചിതകാലത്തേക്ക്​ റെയിൽവേയും വിലക്കുന്നത്​ പരിശോധിക്കുകയാണെന്ന്​ ഉദ്യോഗസ്ഥർ പറഞ്ഞു.

വിമാനകമ്പനികളെ മാതൃകയാക്കി റെയിൽവേയും വിലക്കേർപ്പെടുത്തിയ യാത്രക്കാരുടെ പട്ടിക തയാറാക്കാനാണ്​ നീക്കം ​. ഇത്തരം യാത്രക്കാർക്ക്​ പിന്നീട്​ കുറച്ച്​ മാസ​ക്കാ​ലത്തേക്ക്​ ടിക്കറ്റ്​ ബുക്ക്​ ചെയ്യാൻ സാധിക്കില്ല. പരമാവധി ആറ്​ മാസം വരെയായിരിക്കും റെയിൽവേ യാത്രക്കാരെ വിലക്കുക.

റിപബ്ലിക്​ ടി.വി മേധാവി അർണബ്​ ഗോസ്വാമി​െയ കളിയാക്കിയതിനെ തുടർന്ന്​ സ്​റ്റാൻഡ്​ അപ്​ കോമേഡിയൻ കുനാൽ കംറയെ ഇൻഡിഗോ, സ്​പൈസ്​ജെറ്റ്​, എയർ ഇന്ത്യ, ഗോ എയർ എന്നീ വിമാന കമ്പനികൾ കഴിഞ്ഞ ദിവസം വിലക്കിയിരുന്നു.

Tags:    
News Summary - Taking List of Banned Travellers from Airlines-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.