ദിനകരന് ഡൽഹി പൊലീസി​െൻറ സമന്‍സ്

ചെന്നൈ: അണ്ണാ ഡി.എം.കെക്ക് രണ്ടില ചിഹ്നം ലഭിക്കാന തെരഞ്ഞെടുപ്പ് കമ്മീഷന് കൈക്കൂലി നല്‍കാന്‍ ശ്രമിച്ച കേസില്‍ ടി.ടി.വി ദിനകരന് ദില്ലി പൊലീസ് സമന്‍സ് കൈമാറി. രാത്രി 11 മണിയോടെയാണ്  കേസ് അന്വേഷിക്കുന്ന ദില്ലി പൊലീസ്  ചെന്നൈയിലെത്തിയത്.

.എ.ഐ.ഡി.എം.കെയിലെ പന്നീര്‍ശെല്‍വം-പളനിസ്വാമി വിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ച രണ്ടില ചിഹ്നം കിട്ടാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്ക് കോഴ നല്‍കാന്‍ ശ്രമിച്ചതിനാണ് ടിടിവി ദിനകരനെതിരെ ദില്ലി ക്രൈംബ്രാഞ്ച് കേസെടുത്തത്. ക്രിമിനല്‍ ഗൂഢാലോചന, അഴിമതി നിരോധന നിമയത്തിലെ വകുപ്പുകള്‍ എന്നിവ പ്രകാരമാണ് കേസ്.

 

Tags:    
News Summary - t t v dinakaran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.