ചെന്നൈ: രണ്ടില ചിഹ്‌നത്തിനായി തെരഞ്ഞെടുപ്പ് കമീഷന് കോഴ നല്‍കാന്‍ ശ്രമിച്ചെന്ന കേസ് നിയമപരമായി നേരിടുമെന്ന് എ.ഐ.എ.ഡി.എം.കെ (അമ്മ) ഡെപ്യൂട്ടി ജനറൽ സെക്രട്ടറി ടി.ടി.വി. ദിനകരന്‍. പാര്‍ട്ടിയെ തകര്‍ക്കാന്‍ ചിലര്‍ നടത്തുന്ന രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമായുള്ള നീക്കമാണ് പിന്നിലുള്ളതെന്നും അദ്ദേഹം ചെന്നൈയില്‍ മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.
‘‘സുകേശ് ചന്ദ്രശേഖറിനെ തനിക്ക് മുന്‍പരിചയമില്ല. ചാനലുകളിൽ കാണുേമ്പാഴാണ് വിവരം അറിയുന്നത്. ആർക്കും കോഴ നല്‍കിയിട്ടില്ല. അഭിഭാഷകനുമായി ആലോചിച്ചു നിയമപരമായി നേരിടും. പണം നല്‍കിയത് ദിനകരനാണെന്ന് എങ്ങനെയാണ് ഒരാള്‍ക്ക് ഉറപ്പിച്ചു പറയാനാവുക. സുകേശ് ചന്ദ്രശേഖര്‍ എന്ന പേരുള്ള ഒരാള്‍ എെൻറ വ്യക്തി ജീവിതത്തിലേക്ക് ഇതുവരെ കടന്നു വന്നിട്ടില്ല. സുകേശ് ചന്ദ്രശേഖറും താനും തമ്മില്‍ സംസാരിച്ചിട്ടുണ്ടെന്ന വിവരവും ശരിയല്ല. എ.ഐ.എ.ഡി.എം.കെ അമ്മ വിഭാഗത്തെ തകര്‍ക്കാനുള്ള ശ്രമത്തിന് പിന്നില്‍ ആരാണ് പ്രവര്‍ത്തിക്കുന്നതെന്ന് അറിയില്ല’’ -ദിനകരന്‍ വ്യക്തമാക്കി.
ആർ.കെ. നഗര്‍ ഉപതെരഞ്ഞെടുപ്പു വേളയില്‍ എ.ഐ.എ.ഡി.എം.കെ പാര്‍ട്ടി ചിഹ്‌നമായ രണ്ടിലക്കുവേണ്ടി പാര്‍ട്ടിയിലെ ഇരുപക്ഷങ്ങളും ആവശ്യമുന്നയിച്ചതിനെ തുടര്‍ന്നാണ് തെരഞ്ഞെടുപ്പു കമീഷന്‍ ചിഹ്‌നം മരവിപ്പിച്ചത്. ഏപ്രില്‍ 12നാണ് ആര്‍.കെ നഗര്‍ തെരഞ്ഞെടുപ്പ് നടക്കേണ്ടിയിരുന്നത്. എന്നാല്‍, വോട്ടര്‍മാര്‍ക്ക് പണം നല്‍കിയതിനെ തുടര്‍ന്ന് തെരഞ്ഞെടുപ്പ് റദ്ദാക്കി.
2016 ഡിസംബര്‍ അഞ്ചിന് മുഖ്യമന്ത്രി ജയലളിതയുടെ മരണത്തെ തുടര്‍ന്നാണ് അവിടെ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. അതേസമയം, അറസ്റ്റിലായ സുകേശ് ചന്ദ്രശേഖർ മറ്റ് പല സാമ്പത്തിക തട്ടിപ്പുകളിലും മുമ്പ് ചെന്നൈ െപാലീസ് അറസ്റ്റ്ചെയ്തിട്ടുണ്ട്. തട്ടിപ്പു കേസിൽ കാമുകിയും സിനിമ നടിയുമായ മരിയ പോളിെൻറ സഹായവും ലഭിച്ചിരുന്നു. ചെന്നൈയിലെ ദേശസാത്കൃത ബാങ്കിൽനിന്ന് 18 കോടി രൂപ തട്ടിയ കേസിൽ റിമാൻഡിലായിരുന്ന ഇരുവരും ജാമ്യത്തിലിറങ്ങിയതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.