ജ​മാ​അ​​ത്തെ ഇ​സ്‍ലാ​മി കേ​ന്ദ്ര ആ​സ്ഥാ​ന​ത്ത് പൊ​തു​ദ​ർ​ശ​ന​ത്തി​ന് വെ​ച്ച മൗ​ലാ​ന ജ​ലാ​ലു​ദ്ദീ​ൻ ഉ​മ​രി​യു​ടെ മ​യ്യി​ത്ത് ന​മ​സ്കാ​ര​ത്തി​നാ​യി കൊണ്ടുപോകുന്നു

മൗലാന ജലാലുദ്ദീൻ ഉമരിക്ക് വൻ ജനാവലിയുടെ യാത്രാമൊഴി

ന്യൂഡൽഹി: പ്രമുഖ ഇസ്‍ലാമിക പണ്ഡിതനും ജമാഅത്തെ ഇസ്‍ലാമി മുൻ അഖിലേന്ത്യ അമീറുമായ മൗലാന ജലാലുദ്ദീൻ അൻസർ ഉമരിക്ക് വൻ ജനാവലിയുടെ യാത്രാമൊഴി. ഓഖ്‍ല അബുൽ ഫസൽ എൻക്ലേവിലെ ജമാഅത്തെ ഇസ്‍ലാമി കേന്ദ്ര ആസ്ഥാനത്ത് പൊതുദർശനത്തിന് വെച്ച മൗലാന ഉമരിയുടെ മയ്യിത്ത് മുസ്‍ലിം നേതാക്കളും പണ്ഡിതരും അടങ്ങുന്ന ജനാവലിയുടെ മയ്യിത്ത് നമസ്കാരത്തിന് ശേഷം ശഹീൻ ബാഗ് ഖബർസ്ഥാനിൽ ഖബറടക്കി.

ജമാഅത്തെ ഇസ്‍ലാമി അഖിലേന്ത്യ അമീർ സയ്യിദ് സആദത്തുല്ല ഹുസൈനി മയ്യിത്ത് നമസ്കാരത്തിന് നേതൃത്വം നൽകി. ജംഇയ്യതുൽ ഉലമായേ ഹിന്ദ് നേതാവ് മൗലാന ഹകീമുദ്ദീൻ ഖാസിമി, ദാറുൽ ഉലൂം ദയൂബന്ദ് റെക്ടർ മൗലാന മുഹമ്മദ് സുഫ് യാൻ ഖാസ്മി, ജംഇയ്യത്ത് അഹ്ലെ ഹദീസ് അഖിലേന്ത്യ പ്രസിഡന്റ് മൗലാന അസ്ഗർ അലി ഇമാം മെഹ്ദി സലഫി, ജയ്പുർ ജംഇയ്യതുൽ ഹിദായത്ത് റെക്ടർ മൗലാന ഫസ്‍ലുർറഹ്മാൻ മുജദ്ദിദി, അഅ്സംഗഢ് ജംഇയ്യതുൽ ഫലാഹ് റെക്ടർ മൗലാന മുഹമ്മദ് താഹിർ മദനി, ജോധ്പുർ സർവകലാശാല ചാൻസലർ പ്രഫ. അക്തറുൽവാസിഅ്, അഖിലേന്ത്യ മുസ്‍ലിം മജ്‍ലിസെ മുശാവറ പ്രസിഡന്റ് നവൈദ് ഹാമിദ്, ജമാഅത്തെ ഇസ്‍ലാമി സെക്രട്ടറി ജനറൽ ടി. ആരിഫലി, ഉപാധ്യക്ഷന്മാരായ മുഹമ്മദ് സലീം, മുഹമ്മദ് അഹ്മദ് തുടങ്ങി ജീവിതത്തിന്റെ വിവിധ തുറകളിലുള്ളവർ ഉമരിക്ക് അന്ത്യോപചാരമർപ്പിക്കാനും പ്രാർഥിക്കാനുമെത്തി.

Tags:    
News Summary - Syed Jalaluddin Umari Jamaate Islami

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.