Posted On
date_range Updated On
date_range സുവേന്ദുവിെൻറ സഹോദരൻ സൗമേന്ദുവും ബി.ജെ.പിയിൽ
നന്ദിഗ്രാം: പശ്ചിമ ബംഗാളിൽ തൃണമൂൽ നേതാവ് സുവേന്ദു അധികാരിക്കു പിന്നാലെ സഹോദരൻ സൗമേന്ദുവും ബി.ജെ.പിയിൽ ചേർന്നു. കോണ്ടൈ മുനിസിപ്പാലിറ്റിയിലെ അഡ്മിനിസ്ട്രേറ്റർ സ്ഥാനത്തുനിന്ന് അടുത്തിടെ സൗമേന്ദുവിനെ തൃണമൂൽ നീക്കിയിരുന്നു. പ്രതികാര നടപടിയെന്നാണ് ഇതിനെ സുവേന്ദു വിശേഷിപ്പിച്ചത്.
സൗമേന്ദുവിനൊപ്പം നിരവധി കൗൺസിലർമാരും 5000ത്തോളം തൃണമൂൽ പ്രവർത്തകരും ബി.ജെ.പിയിൽ പ്രവേശിക്കുമെന്നും തൃണമൂൽ ഉടൻതന്നെ തകർന്നടിയുമെന്നും പർബ മേദിനിപുരിൽ നടന്ന യോഗത്തിൽ സുവേന്ദു അധികാരി മുന്നറിയിപ്പ് നൽകിയിരുന്നു. കഴിഞ്ഞ മാസമാണ് സുവേന്ദു ബി.ജെ.പിയിൽ ചേർന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.