പ്രതീകാത്മക ചിത്രം

ലക്ഷങ്ങൾ മുടക്കി പോയത് എട്ടിന്റെ പണിയിലേക്ക്; റഷ്യൻ സൈന്യത്തിന്റെ കെണിയിൽ അകപ്പെട്ട് തെലങ്കാന സ്വദേശികൾ

ഹൈദരാബാദ്: മികച്ച തൊഴിൽ വാഗ്ദാനം ചെയ്ത് റഷ്യയിലെത്തിച്ച് യുദ്ധമുഖത്ത് സൈനിക സേവനത്തിന് നിർബന്ധിതരാക്കപ്പെട്ട തെലങ്കാന സ്വദേശികളുടെ മോചനത്തിനായി കുടുംബങ്ങൾ മുഖ്യമന്ത്രി എ. രേവന്ത് റെഡ്ഡിയുടെ സഹായം തേടി. റഷ്യ-യുക്രെയ്ൻ സംഘർഷഭരിതമായ അന്തരീക്ഷത്തിൽ എട്ട് തെലങ്കാന സ്വദേശികളാണ് അവിടെ കുടുങ്ങിക്കിടക്കുന്നത്.

കടക്കെണിയിലകപ്പെട്ടും കുടുംബവുമായി ബന്ധപ്പെടാനാകാതെയും ദുരിതം പേറുന്ന യുവാക്കൾ നാട്ടിലേക്ക് മടങ്ങാൻ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ടിരിക്കുന്നത്. വംഗല കോടേശ്വര റാവു, ഗുജ്ജു ജഗബന്ധു, മാണിക്യാല നരേഷ് എന്നിവരുൾപ്പെടെ മൂന്ന് പേരെ റഷ്യയിലെ ഇന്ത്യൻ എംബസി തിരിച്ചറിഞ്ഞതായി ‘ടൈംസ് ഓഫ് ഇന്ത്യ’ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ ഇവരുടെ കുടുംബങ്ങളുടെ പ്രത്യേക അപേക്ഷകൾ ലഭ്യമല്ല.

ഒമ്പത് മാസം ഗർഭിണിയായ ഡൊമ്മാതി രക്ഷിത തന്റെ ഭർത്താവ് ഡൊമ്മാതി കിഷനെ റഷ്യയിൽനിന്ന് തിരിച്ചെത്തിക്കണമെന്നാവശ്യപ്പെട്ട് തെലങ്കാന സർക്കാരിനെ സമീപിച്ചിട്ടുണ്ട്. ഫോണിൽ ലഭിച്ച ചുരുങ്ങിയ സമയത്തെ സംഭാഷണത്തിനിടയിൽ കിഷൻ തന്റെ ഭീകരമായ അവസ്ഥ കുടുംബാംഗങ്ങളോട് പങ്കുവെച്ചിരുന്നു. ‘ഇവിടെ നിരന്തരം ബോംബുകൾ വീഴുന്നുണ്ട്. വലിയ അപകടാവസ്ഥയാണ്. ദയവായി എന്നെ ഇന്ത്യയിലേക്ക് തിരിച്ചെത്തിക്കാൻ സഹായിക്കൂ’ എന്ന് കിഷൻ അഭ്യർഥിച്ചതായി സഹോദരൻ ഇന്ത്യൻ എംബസിക്ക് അയച്ച ഇമെയിലിൽ വ്യക്തമാക്കി.

ഒക്ടോബർ 30ന് ‘പ്രജാവണി’ വഴി അപേക്ഷ സമർപ്പിച്ച അഞ്ച് തെലങ്കാന സ്വദേശികളിൽ ഉൾപ്പെടുന്നയാളാണ് കിഷൻ.

രാജ്ജന്ന സിർസിൽ നിന്നുള്ളഡൊമ്മാതി കിഷൻ, കോരുട് ലയിൽ നിന്നുള്ള രാജ്കുമാർ, വറങ്കലിൽ നിന്നുള്ള പോത്തരാജു വിജയ് കൃഷ്ണ, കാമറെഡ്ഡിയിൽ നിന്നുള്ള സുപ്പാൻ സ്വാമി, കരീംനഗറിൽ നിന്നുള്ള ഇടവെള്ളി കനുകയ്യ എന്നിവരുടെ കുടുംബങ്ങളാണ് സർക്കാരിനെ സമീപിച്ചത്.

വൻതുക റിക്രൂട്ട്മെന്റ് ചെലവായി ഈടാക്കിയതായും, വലിയ കടബാധ്യതയും ശമ്പളമില്ലായ്മയും ജീവന്റെ സുരക്ഷയെക്കുറിച്ചുള്ള ആശങ്കയുമാണ് ഈ സംഭവങ്ങൾ ചൂണ്ടിക്കാണിക്കുന്നത്.

Tags:    
News Summary - Telangana youth trapped in Russia, forced into military service

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.