നടൻ തുഷാർ കപൂറിനോട് 5 കോടി രൂപ ആവശ്യപ്പെട്ട് ഭീഷണി;

നടൻ തുഷാർ കപൂറിനോട് 5 കോടി രൂപ ആവശ്യപ്പെട്ട് ഭീഷണി; ബിഷ്ണോയി സംഘത്തിന്റെ പേരിൽ ഫോൺവിളി

മുംബൈ: ബോളിവുഡ് നടൻ തുഷാർ കപൂറിനോട് 5 കോടി രൂപ ആവശ്യപ്പെട്ട് ഭീഷണി. ലോറൻസ് ബിഷ്ണോയി സംഘത്തിലെ അംഗമാണെന്ന് അവകാശപ്പെട്ട ഒരാളാണ് നടനെ ഫോണിൽ വിളിച്ച് പണം ആവശ്യപ്പെട്ടത്. ഹാരി ബോക്‌സർ എന്ന പേരിലാണ് ഇയാൾ പരിചയപ്പെടുത്തിയത്.

സംഭവത്തിൽ തുഷാർ കപൂർ മുംബൈ പൊലീസിൽ പരാതി നൽകി. തുടർന്ന് കേസ് ആന്റി എക്സ്റ്റോർഷൻ സെല്ലിനും ക്രൈംബ്രാഞ്ചിനും കൈമാറി.

ഫോൺവിളിയുടെ ശബ്ദരേഖ ക്രൈംബ്രാഞ്ച് സാങ്കേതിക വിഭാഗം പരിശോധിച്ചു. ഹാരി ബോക്‌സറുടെ ഔദ്യോഗിക ശബ്ദരേഖയുമായി താരതമ്യം ചെയ്തപ്പോൾ രണ്ടും തമ്മിൽ വ്യത്യാസം കണ്ടെത്തി. ഇതോടെ ഭീഷണി വ്യാജമായിരിക്കാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

ബിഷ്ണോയി സംഘത്തിന്റെ പേര് ഉപയോഗിച്ച് ആരോ നടനെ ഭീഷണിപ്പെടുത്തിയതാകാമെന്നാണ് പൊലീസിന്റെ സംശയം. ശബ്ദസന്ദേശം അയച്ചയാളെ കണ്ടെത്താനുള്ള അന്വേഷണം തുടരുകയാണ്.

ബോളിവുഡ് താരങ്ങളെ ലക്ഷ്യമിട്ട് നേരത്തെയും ലോറൻസ് ബിഷ്‌ണോയ് സംഘത്തിന്റെ പേരിൽ ഭീഷണികൾ ഉയർന്നിട്ടുണ്ട്. 2024 ഏപ്രിലിൽ നടൻ സൽമാൻ ഖാന്റെ വീടിന് നേരെയുണ്ടായ വെടിവെപ്പിൽ ബിഷ്‌ണോയ് സംഘത്തിന്റെ പങ്ക് പൊലീസ് അന്വേഷിച്ചിരുന്നു. 2026 ഫെബ്രുവരിയിൽ സംവിധായകൻ രോഹിത് ഷെട്ടിയുടെ വീടിന് നേരെയും വെടിവെപ്പുണ്ടായി. നടൻ രൺവീർ സിങ്ങിനും ഭീഷണി സന്ദേശം ലഭിച്ചിരുന്നു. ഏറ്റവും ഒടുവിൽ ഒക്ടോബറിൽ നടൻ ടൈഗർ ഷ്രോഫിന്റെ കാറിന് നേരെയുണ്ടായ വെടിവെപ്പ് സംഭവത്തിലും ബിഷ്‌ണോയ് സംഘത്തിന്റെ പങ്ക് അന്വേഷണത്തിലാണ്.

Tags:    
News Summary - Actor Tusshar Kapoor Threatened with Extortion Demand of ₹5 Crore; Received Phone Call in the Name of the Bishnoi Gang.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.