പാക്​ ബാലികക്ക്​ ചികിത്സാ വിസ അനുവദിച്ച്​ സുഷമ

ന്യൂഡൽഹി: പാകിസ്​താനിലെ ഏഴുവയസുകാരിക്ക്​ ഹൃദ്​​രോഗചികിത്സക്കായി യാത്രാവിസ അനുവദിച്ച്​ വിദേശകാര്യമന്ത്രി സുഷമ സ്വരാജ്​. രോഗിയായ മകൾക്ക്​ ഹൃദയശസ്​ത്രക്രിയ നടത്തണമെന്നും ഇന്ത്യയിൽ ചികിത്സ തേടുന്നതിന്​ മെഡിക്കൽ വിസ അനുവദിക്കണമെന്നും ആവശ്യപ്പെട്ട്​ പാക്​ പൗരയായ നിദ ഷൊയ്​ബ്​ ആഗസ്​റ്റിൽ അപേക്ഷ നൽകിയിരുന്നു. വിസ അനുവദിക്കുന്നതിന്​ ആവശ്യമായ എല്ലാ രേഖകളും ആഗസ്​റ്റിൽ സമർപ്പിച്ചിട്ടും ഇതുവരെ നടപടിയുണ്ടായില്ലെന്നും സഹായിക്കണമെന്നും കഴിഞ്ഞദിവസം നിദ ട്വിറ്ററിലൂടെ സുഷമയെ അറിയിക്കുകയായിരുന്നു. 

മകൾക്ക്​ ശസ്​ത്രക്രിയ നടത്തുന്നതിന്​ ഇന്ത്യയി​െലത്താനുള്ള വിസ അനുവദിച്ചിട്ടുണ്ടെന്നും പെൺകുട്ടി ആരോഗ്യം വീണ്ടെടുക്കുന്നതിനായി പ്രാർത്ഥിക്കുന്നുവെന്നും സുഷമ മറുപടി നൽകി. 

ജൂ​ലൈ 18 ന്​ പാക്​ യുവതിക്കും ഇന്ത്യൻ ഹൈകമ്മീഷൻ മെഡിക്കൽ വിസ അനുവദിച്ചിരുന്നു. 
 

Tags:    
News Summary - Sushma Swaraj Grants Visa to 7-year-old Pakistani Girl for Heart Surgery– India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.