Posted On
date_range Updated On
date_range സുഷമ ബംഗ്ലാദേശിൽ
ധാക്ക: രണ്ടുദിവസത്തെ സന്ദർശനത്തിന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ബംഗ്ലാദേശിലെത്തി. ബംഗ്ലാദേശ് വിദേശകാര്യമന്ത്രി മഹ്മൂദ് അലി, സുഷമ സ്വരാജിനെ വിമാനത്താവളത്തിൽ സ്വീകരിച്ചു. ടീസ്റ്റ നദീജല കരാർ, റോഹിങ്ക്യൻ അഭയാർഥി പ്രശ്നം തുടങ്ങിയവ ഉൾപ്പെടെയുള്ള വിഷയങ്ങൾ സുഷമ സ്വരാജ്, ബംഗ്ലാദേശ് വിദേശകാര്യമന്ത്രിയുമായി ചർച്ച നടത്തുമെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു. ബംഗ്ലാദേശ് പ്രധാനമന്ത്രി ശൈഖ് ഹസീന, പ്രതിപക്ഷ നേതാവ് റൗഷൻ ഇർഷാദ്, മുൻ പ്രധാനമന്ത്രി ഖാലിദ സിയ എന്നിവരെ സന്ദർശിക്കുന്ന സുഷമ രണ്ടു ധാരണ പത്രത്തിലും ഒപ്പുവെക്കും. തീവ്രവാദത്തെ ഇരു രാജ്യങ്ങളും ഒരുമിച്ച് നേരിടുമെന്നും സുഷമ സ്വരാജ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.