ചെന്നൈ: 2026ലെ നിയമസഭ തെരഞ്ഞെടുപ്പിൽ ഡി.എം.കെ അധികാരത്തിലേറുമെന്നും എം.കെ. സ്റ്റാലിൻ വീണ്ടും മുഖ്യമന്ത്രിയാകുമെന്നും ചെന്നൈ ലയോള കോളജ് പൂർവ വിദ്യാർഥി സംഘടന നടത്തിയ അഭിപ്രായ വോട്ടെടുപ്പ് ഫലം.
മുഖ്യമന്ത്രി സ്ഥാനാർഥിക്കായുള്ള വോട്ടെടുപ്പിൽ അണ്ണാ ഡി.എം.കെ ജനറൽ സെക്രട്ടറിയും പ്രതിപക്ഷ നേതാവുമായ എടപ്പാടി പളനിസാമിയെ പിന്നിലാക്കി വിജയ് രണ്ടാം സ്ഥാനത്തെത്തിയതായും സർവേ റിപ്പോർട്ടിൽ പറയുന്നു.
ഡി.എം.കെ സഖ്യം, അണ്ണാ ഡി.എം.കെ സഖ്യം, ടി.വി.കെ മുന്നണി, നാം തമിഴർ കക്ഷി എന്നിവ തമ്മിലുള്ള ചതുഷ്കോണ മത്സരം നടക്കുമെന്നാണ് കരുതപ്പെടുന്നത്. 234 നിയമസഭ മണ്ഡലങ്ങളിലെ 81,375 പേരുടെ അഭിപ്രായത്തെ അടിസ്ഥാനമാക്കിയാണ് സർവേ ഫലം. നഗരങ്ങളിലെ 54.8 ശതമാനം പേരും മറ്റിടങ്ങളിലെ 45.2 ശതമാനം പേരുമാണ് സർവേയിൽ പങ്കെടുത്തത്.
81.71 ശതമാനം ഹിന്ദുക്കളും 10.55 ശതമാനം ക്രിസ്ത്യാനികളും 7.75 ശതമാനം മുസ്‍ലിംകളുമാണ് പ്രതികരിച്ചത്. വിജയ് യുടെ രാഷ്ട്രീയ പ്രവേശം ഏറ്റവും കൂടുതൽ ബാധിക്കപ്പെടുന്നത് ഡി.എം.കെയെയായിരിക്കും. യുവനേതാക്കളിൽ ടി.വി.കെയുടെ വിജയ് ഒന്നാം സ്ഥാനത്തും ബി.ജെ.പിയുടെ കെ. അണ്ണാമലൈ രണ്ടാം സ്ഥാനത്തും ഉപമുഖ്യമന്ത്രി ഉദയ്നിധി സ്റ്റാലിൻ മൂന്നാം സ്ഥാനത്തുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.