ന്യായ് പദ്ധതി: പട്ടിണിക്ക് മേലുള്ള സർജിക്കൽ സ്ട്രൈക്ക് -രാഹുൽ
ജയ്പൂർ: ന്യായ് പദ്ധതി രാജ്യത്തെ പട്ടിണിക്ക് മേലുള്ള സർജിക്കൽ സ്ട്രൈക്ക് ആണെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. രാജസ്ഥാനിലെ തെരഞ്ഞെടുപ്പ് റാലിയിലാണ് രാഹുൽ പുതിയ പദ്ധതിയെ കുറിച്ച് പറഞ്ഞത്. റാലിയിൽ പ്രധാന മന്ത്രി മോദിയെ രൂക്ഷമായി വിമർശിക്കാനും രാഹുൽ മറന്നില്ല.
രാജ്യത്തെ പട്ടിണി കോൺഗ്രസ് ഇല്ലാതാക്കും. ഇതു പോലൊരു പദ്ധതി മറ്റൊരു രാജ്യവും നടപ്പിലാക്കിയിട്ടില്ല. രാജ്യത്ത് ഇനിയൊരു പാവപ്പെട്ടവനും ഉണ്ടാവില്ലെന്നും രാഹുൽ പറഞ്ഞു. കഴിഞ്ഞ ആറ് മാസമായി രാജ്യത്തെ പട്ടിണി എങ്ങനെ ഇല്ലാതാക്കാം എന്നതിനെ കുറിച്ചാണ് കോൺഗ്രസ് പഠിച്ചതെന്നും രാഹുൽ കൂട്ടിച്ചേർത്തു.
ഒരു കുടുംബത്തിന്റെ പ്രതിമാസ വരുമാനം 12,000 രൂപയിൽ കുറവല്ലാത്ത തുക ഉറപ്പാക്കുന്നതാണ് നയുതം ആയ് യോജന (ന്യായ്) പദ്ധതി. കുടുംബത്തിന്റെ അധ്വാനശേഷിയിൽ നിന്നുള്ള വരുമാനം അത്രത്തോളമില്ലെങ്കിൽ ബാക്കി തുക സർക്കാർ സഹായമായി ബാങ്ക് അക്കൗണ്ടിലേക്ക് നൽകും.
വരുമാനത്തിന് അനുസൃതമായി ഒാരോ കുടുംബത്തിനും നൽകുന്ന തുക വ്യത്യസ്തം. പരമാവധി 6,000 രൂപ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.