Posted On
date_range Updated On
date_range സൂറത്തിൽ 76 ലക്ഷത്തിെൻറ 2000 രൂപ നോട്ടുകൾ പിടിച്ചെടുത്തു
സൂറത്ത്: ഗുജറാത്തിലെ സൂറത്തിൽ നിന്നും 76 ലക്ഷം രൂപയുടെ പുതിയ നോട്ടുകൾ പൊലീസ് പിടിച്ചെടുത്തു. മഹാരാഷ്ട്രയിൽ നിന്ന് ഗുജറാത്തിലേക്ക് ഹോണ്ട കാർ വഴി കടത്തിയ പണമാണ് പിടികൂടിയത്. 76 ലക്ഷത്തിെൻറ 2000 രൂപ നോട്ടുകളാണ് കാറിലുണ്ടായിരുന്നത്. കാറിൽ സഞ്ചരിച്ചിരുന്ന സ്ത്രീയുൾപ്പെടെ നാലു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
കഴിഞ്ഞ ദിവസം ഹരിയാനയിലെ ഗുരുഗ്രാമിൽ നിന്ന് 10 ലക്ഷത്തിെൻറ പുതിയ നോട്ടുകൾ ക്രൈം ബ്രാഞ്ച് പിടിച്ചെടുത്തിരുന്നു. ചെന്നൈയിലെ എട്ടു കേന്ദ്രങ്ങളിലായി നടത്തിയ റെയ്ഡിൽ 106 കോടി രൂപയും 125 കിലോ സ്വർണവുമാണ് കഴിഞ്ഞ ദിവസം കണ്ടെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.