ബന്ധം തുടരാൻ പറ്റില്ലെന്ന് ​ടെക്കി ദമ്പതികൾ; ഒരു വട്ടം കൂടി ചിന്തിച്ചിട്ടു പോരെയെന്ന് സുപ്രീംകോടതി

ന്യൂഡൽഹി: വിവാഹമോചനമാവശ്യപ്പെട്ട സോഫ്റ്റ് വെയർ എൻജിനീയറായ ദമ്പതികൾക്ക് സുപ്രീംകോടതിയുടെ ഉപദേശം. വിവാഹ ജീവിതം തുടർന്നു കൊണ്ടുപോകാൻ ഒരവസരം കൂടി നൽകിക്കൂടെയെന്നായിരുന്നു സുപ്രീംകോടതിയുടെ ഉപദേശം. ജസ്റ്റിസുമാരായ കെ.എം. ​ജോസഫ്, ബി.വി. നാഗരത്ന എന്നിവരടങ്ങുന്ന ബെഞ്ചിന്റെതാണ് നിരീക്ഷണം.

​''വിവാഹം കഴിക്കാൻ സമയം എവിടെ. നിങ്ങളിരുവരും ബംഗളൂരിലെ സോഫ്റ്റ്​വെയർ എൻജിനീയർമാരാണ്. ഒരാൾ പകൽ സമയം ജോലി ചെയ്യുന്നു. മറ്റൊരാൾ രാത്രിയിലും. നിങ്ങൾക്ക് വിവാഹമോചനത്തിൽ യാതൊരു കുറ്റബോധവുമില്ല. എന്നാൽ വിവാഹം കഴിച്ചത് വലിയ പാതകമായി കരുതുന്നു. എന്നാൽ വിവാഹത്തിന് ഒരവസരം കൂടി നൽകുന്നതിൽ എന്താണ് തെറ്റ്''-എന്നാണ് ജസ്റ്റിസ് നാഗരത്ന ചോദിച്ചത്. പെട്ടെന്ന് വിവാഹമോചനം നടക്കുന്ന സ്ഥലമായി ബംഗളൂരുവിനെ കാണാനാകില്ല. ഒന്നിച്ച് ജീവിക്കുന്നതിന് ദമ്പതികൾ ഒരവസരം കൂടി എടുക്കുന്നതിൽ തെറ്റില്ലെന്നും നാഗരത്ന നിരീക്ഷിച്ചു.

എന്നാൽ, ഈ ഹർജി പരിഗണിക്കുന്ന സമയത്ത്, കക്ഷികൾ തമ്മിലുള്ള ഒത്തുതീർപ്പിനുള്ള സാധ്യതകൾ ആരായുന്നതിനായി കക്ഷികളെ സുപ്രീംകോടതി മധ്യസ്ഥ കേന്ദ്രത്തിലേക്ക് റഫർ ചെയ്തതായി ഭാര്യാഭർത്താക്കന്മാരുടെ അഭിഭാഷകർ ബെഞ്ചിനെ അറിയിച്ചു.1955 ലെ ഹിന്ദു വിവാഹ നിയമത്തിലെ 13 ബി വകുപ്പ് പ്രകാരം പരസ്പര സമ്മതത്തോടെ വിവാഹമോചന ഉത്തരവിലൂടെ വിവാഹബന്ധം വേർപെടുത്താൻ തീരുമാനിച്ച സെറ്റിൽമെന്റ് കരാറിന് ഇരുവരും സമ്മതിച്ചതായി ബെഞ്ച് അറിയിച്ചു.

സ്ഥിര ജീവനാംശമായി ഭാര്യയുടെ എല്ലാ പണ ക്ലെയിമുകളുടെയും പൂർണവും അന്തിമവുമായ സെറ്റിൽമെന്റിനായി ഭർത്താവ് മൊത്തം 12.51 ലക്ഷം രൂപ നൽകുമെന്നതാണ് വ്യവസ്ഥകളിലൊന്ന്.

Tags:    
News Summary - Supreme Court's advice to Bengaluru techie couple seeking divorce

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.