ക​ശ്​​മീ​രി​ലെ ന്യൂ​ന​പ​ക്ഷം: സം​സ്​​ഥാ​ന​വും കേ​ന്ദ്ര​വും ച​ർ​ച്ച​ചെ​യ്യ​ണ​മെ​ന്ന്​ സു​പ്രീം​കോ​ട​തി

ന്യൂഡൽഹി: മുസ്ലിംകളെ ന്യൂനപക്ഷമായി പരിഗണിക്കാമോ എന്നതുൾപ്പെടെ ജമ്മു^കശ്മീരുമായി ബന്ധപ്പെട്ട വിഷയങ്ങൾ കേന്ദ്ര^സംസ്ഥാന സർക്കാറുകൾ ഒരുമിച്ച് ചർച്ചചെയ്യണമെന്ന് സുപ്രീംേകാടതി.  പ്രശ്നം പരിഹരിച്ച് നാലാഴ്ചക്കകം റിപ്പോർട്ട് നൽകാനും ഇരുസർക്കാറുകളോടും ചീഫ് ജസ്റ്റിസ് ജെ.എസ് ഖെഹാറും ജസ്റ്റിസുമാരായ ഡി.വൈ ചന്ദ്രചൂഡും എസ്.കെ കൗളും അടങ്ങിയ ബെഞ്ച് ആവശ്യപ്പെട്ടു.

ജമ്മു^കശ്മീരിൽ ന്യൂനപക്ഷ ആനുകൂല്യം ഭൂരിപക്ഷ വിഭാഗത്തിൽപ്പെട്ട മുസ്ലിംകൾ ആസ്വദിക്കുകയാണെന്ന് കാണിച്ച് ലഭിച്ച പൊതുതാൽപര്യ ഹരജിയിൽ മറുപടി സമർപ്പിക്കാത്തതിന് കേന്ദ്രത്തിന് 30,000 രൂപ പിഴ ചുമത്തിയിരുന്നു. വിഷയം ഗൗരവമാണെന്ന് പറഞ്ഞ കോടതി മറുപടി സമർപ്പിക്കാൻ ഒരു അവസരം കൂടി നൽകിയിരുന്നു. പിഴയടച്ചശേഷം മറുപടി സമർപ്പിക്കാൻ കേന്ദ്രത്തി​െൻറ അഭിഭാഷകന് അവസരം നൽകിയ കോടതി കഴിഞ്ഞ തവണയും ഇതേ കാരണത്തിന് 15,000 രൂപ പിഴ ചുമത്തിയിരുന്നെന്നും വ്യക്തമാക്കി. 

ന്യൂനപക്ഷങ്ങൾക്കുള്ള ആനുകൂല്യങ്ങൾ ഭൂരിപക്ഷമായ മുസ്ലിംകൾ അനുഭവിക്കുകയാണെന്ന് ആരോപിച്ച് ജമ്മുവിലെ അഭിഭാഷകനായ അങ്കുർ ശർമ നൽകിയ ഹരജിയിൽ കോടതി കേന്ദ്ര, സംസ്ഥാന സർക്കാറുകൾക്കും ന്യൂനപക്ഷ കമീഷനും നോട്ടീസയച്ചിരുന്നു. സംസ്ഥാനത്തെ ജനസംഖ്യയുടെ അടിസ്ഥാനത്തിലാണ് ന്യൂനപക്ഷത്തെ നിർണയിക്കേണ്ടതെന്നും ശർമ ഹരജിയിൽ പറഞ്ഞു. എന്നാൽ, ഏതെങ്കിലും സമുദായത്തിന് ആനുകൂല്യങ്ങൾ അനുവദിക്കുന്നത് വിലക്കാൻ സുപ്രീംകോടതി തയാറായില്ല. 2011 സെൻസസ് പ്രകാരം 68.31 ശതമാനമാണ് കശ്മീരിൽ മുസ്ലിം ജനസംഖ്യ. 

Tags:    
News Summary - supreme court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.