മു​ല്ല​പ്പെ​രി​യാ​ർ അ​ണ​ക്കെ​ട്ട്​ ബ​ല​പ്പെ​ടു​ത്താ​ൻ 7.85 കോ​ടി; ജ​ല​നി​ര​പ്പ്​ 152 അ​ടി​യാ​ക്കും –പ​ള​നി​സാ​മി

ചെന്നൈ: മുല്ലപ്പെരിയാർ അണക്കെട്ട് ബലപ്പെടുത്താൻ തമിഴ്നാട് സർക്കാർ 7.85 കോടി രൂപ അനുവദിച്ചു. അണക്കെട്ട് അറ്റകുറ്റപ്പണി നടത്തി ജലനിരപ്പ് 152 അടിയായി ഉയർത്തുമെന്ന് മുഖ്യമന്ത്രി എടപ്പാടി കെ. പളനിസാമി നിയമസഭയിൽ അറിയിച്ചു. കേരള സർക്കാറി​െൻറ നിസ്സഹകരണംമൂലം അറ്റകുറ്റപ്പണി നീളുകയാണ്. അറ്റകുറ്റപ്പണി പൂർത്തിയാകുന്ന മുറക്ക് ജലനിരപ്പ് 152 അടിയായി ഉയർത്താൻ സംസ്ഥാന സർക്കാർ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. 

മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയർത്തുന്ന കാര്യത്തിൽ സംസ്ഥാന സർക്കാർ മുൻകൈയെടുക്കുന്നില്ലെന്ന പ്രതിപക്ഷ ആരോപണത്തിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 152 അടിയായി ഉയർത്തുമെന്നത്  അണ്ണാ ഡി.എം.കെയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിൽ സുപ്രധാന ഇനമാണ്. 

മുമ്പ് സുപ്രീംകോടതി അനുമതിയോടെ 136 അടിയിൽനിന്ന് 142 അടിയായി ജലനിരപ്പ് ഉയർത്തിയിരുന്നു. അണക്കെട്ട് ബലപ്പെടുത്തിയശേഷം മുല്ലപ്പെരിയാർ ഉന്നതാധികാര സമിതിയുടെ അംഗീകാരത്തോടെ ജലനിരപ്പ് 152 അടിയായി ഉയർത്താമെന്ന് തമിഴ്നാടിന് സുപ്രീംകോടതി അനുമതി നൽകിയിട്ടുണ്ട്. 
 

Tags:    
News Summary - supreme court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.