അ​തി​ർ​ത്തി​യി​ലെ കാ​ലി​ക്ക​ട​ത്ത്​: സ​ു​പ്രീം​കോ​ട​തി​യി​ൽ റി​പ്പോ​ർ​ട്ട്​ സ​മ​ർ​പ്പി​ക്കു​െ​മ​ന്ന്​ കേ​​ന്ദ്രം

ന്യൂഡൽഹി: ഇന്ത്യ-ബംഗ്ലാദേശ് അതിർത്തിയിലെ കാലിക്കടത്ത് സംബന്ധിച്ചുള്ള റിപ്പോർട്ട് രണ്ടാഴ്ചക്കുള്ളിൽ സമർപ്പിക്കുമെന്ന് കേന്ദ്രസർക്കാർ സുപ്രീംകോടതിയെ അറിയിച്ചു. അതിർത്തിയിൽ നടക്കുന്ന വ്യാപകമായ കാലിക്കടത്ത് ഇന്ത്യയിലെ കന്നുകാലി സമ്പത്ത് കുറക്കാനിടയാക്കുമെന്നും തുടർന്നുള്ള പോഷകാഹാരക്കുറവ് രാജ്യത്തെ കുട്ടികളുടെ ആരോഗ്യത്തിന് ദോഷകരമാകുമെന്നും ചൂണ്ടിക്കാണിച്ച് അഖില ഭാരത കൃഷി ഗോസേവ സംഘ് നൽകിയ പൊതുതാൽപര്യ ഹരജിയുമായി ബന്ധപ്പെട്ടാണ് കേന്ദ്രത്തി​െൻറ നടപടി. കന്നുകാലിക്കടത്തിനെക്കുറിച്ച് അന്വേഷിക്കാൻ സർക്കാർ നിയോഗിച്ച സമിതിയുടെ ശിപാർശ ലഭിച്ചിട്ടുണ്ടെന്നും നടപടിക്രമങ്ങൾക്കുശേഷം അത് കോടതിയിൽ സമർപ്പിക്കാൻ സമയം അനുവദിക്കണമെന്നും കേന്ദ്രം കോടതിയിൽ ബോധിപ്പിച്ചിരുന്നു. ഇതേതുടർന്ന് കോടതി സർക്കാറിന് രണ്ടാഴ്ച അനുവദിക്കുകയായിരുന്നു

Tags:    
News Summary - supreme court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.