ന്യൂഡൽഹി: ഓൺലൈൻ ഗെയിമുകൾക്ക് 28% ജി.എസ്.ടി ചുമത്താനുള്ള സർക്കാർ തീരുമാനവും, മുൻകാല പ്രാബല്യത്തോടെ നികുതി ഈടാക്കാനുള്ള നടപടികളും സുപ്രീം കോടതി ശരിവെച്ചു. ഓൺലൈൻ ഗെയിമിങിന് ഉപയോക്താക്കളിൽ നിന്ന് ഈടാക്കുന്ന മുഴുവൻ തുകക്കും കമ്പനികൾ ജി.എസ്.ടി നൽകണം.
പ്ലാറ്റ്‌ഫോം ഫീസിലോ ഗ്രോസ് ഗെയിമിങ് വരുമാനത്തിലോ മാത്രമേ നികുതി നൽകാൻ കഴിയൂ എന്ന ഗെയിമിങ് കമ്പനികളുടെ വാദം കോടതി തള്ളി. ഗെയിമിങ് പ്ലാറ്റ്‌ഫോമുകൾ ഇടനിലക്കാർ മാത്രമാണെന്ന വാദവും കോടതി അംഗീകരിച്ചില്ല. മുൻകാലങ്ങളിലെ ഇടപാടുകൾക്ക് നികുതി നൽകണമെന്ന നികുതി വകുപ്പിന്റെ ആവശ്യം കോടതി അംഗീകരിച്ചത് ഗെയിമിങ് മേഖലക്ക് ഏകദേശം 2.5 ലക്ഷം കോടി രൂപയുടെ അധിക നികുതി ബാധ്യത വരുത്തിയേക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
പണം വെച്ച് നടത്തുന്ന ഗെയിമുകൾ വൈദഗ്ദ്യം ആവശ്യമുള്ളവയാണെങ്കിൽ പോലും ചൂതാട്ട സ്വഭാവത്തിലുള്ളതാണെന്ന് കോടതി നിരീക്ഷിച്ചു. കോടതി വിധി ഓൺലൈൻ ഗെയിമിങ് മേഖല നേരിടുന്ന നിയന്ത്രണങ്ങളും നികുതി തർക്കങ്ങളും കൂടുതൽ സങ്കീർണമാക്കുമെന്നാണ് വിലയിരുത്തൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.