ഡൽഹി ഗൂഢാലോചനക്കേസ്; ഉമർ ഖാലിദിന്‍റെ ജാമ്യാപേക്ഷ സുപ്രീം കോടതി ഇന്ന് പരിഗണിക്കും

ന്യൂഡൽഹി: യു.എ.പി.എ കേസിൽ ജാമ്യാപേക്ഷ തള്ളിയ ഡൽഹി ഹൈകോടതി ഉത്തരവിനെതിരെ ആക്റ്റിവിസ്റ്റ് ഉമർ ഖാലിദ് നൽകിയ ഹരജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. 2020 ഫെബ്രുവരിയിൽ ഡൽഹിയിൽ നടന്ന കലാപത്തിന് പിന്നിലെ ഗൂഢാലോചന ആരോപിച്ചാണ് ഉമർ ഖാലിദ് ഉൾപ്പെടെയുള്ളവർക്കെതിരെ കേസെടുത്തത്. ഇതേ കേസിലെ കുറ്റാരോപിതരായ ഷർജീൽ ഇമാം, ഗുൽഫിഷ ഫാത്തിമ എന്നിവരുടെ ഹരജിയും സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസുമാരായ അരവിന്ദ് കുമാർ, എൻ.വി. അഞ്ജരിയ എന്നിവരടങ്ങിയ ബെഞ്ചാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നതെന്നാണ് റിപ്പോർട്ട്.

2020 ജനുവരി 28നാണ് സി.എ.എ വിരുദ്ധ പ്രക്ഷോഭത്തിൽ ദേശവിരുദ്ധ പ്രസംഗം നടത്തിയെന്ന കേസിൽ ഷർജീൽ ഇമാം അറസ്റ്റിലാകുന്നത്. അതേ വർഷം ഫെബ്രുവരിയിൽ കലാപത്തിന് ആഹ്വാനം ചെയ്ത് പ്രസംഗിച്ചു എന്നാരോപിച്ച് ഉമർ ഖാലിദിനെതിരെ പൊലീസ് കേസെടുത്തു. 2020ൽ ജാമിയ മിലിയ പ്രസംഗ കേസിൽ ഷർജീൽ ഇമാമിന് ജാമ്യം ലഭിച്ചെങ്കിലും യു.എ.പി.എ കേസിൽ ജയിലിൽ തുടർന്നു.

സെപ്റ്റംബർ രണ്ടിന് ഹൈകോടതി ഇവരുടെ ജാമ്യാപേക്ഷ നിഷേധിച്ചിരുന്നു. ജസ്റ്റിസുമാരായ നവീൻ ചൗള, ശലീന്ദർ കൗർ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്‍റേതായിരുന്നു തീരുമാനം. ഉമറിനും ഷർജീലിനും പുറമെ മുഹമ്മദ് സലീം ഖാൻ, ഷിഫ ഉർ റഹമാൻ, അത്തർ ഖാൻ, മീരാൻ ഹൈദർ, ശദബ് അഹമദ് അബ്ദുൽ ഖാലിദ് സൈഫി, ഗുൽഫിഷ ഫാത്തിമ എന്നിവരുടെ ജാമ്യ ഹരജികളാണ് തള്ളിയത്.

ഭരണഘടന പൗരന്മാർക്ക് പ്രതിഷേധിക്കാനും പ്രകടനങ്ങളോ പ്രക്ഷോഭങ്ങളോ നടത്താനുമുള്ള അവകാശം നൽകുന്നുണ്ടെന്ന് ജാമ്യം നിഷേധിച്ച ഉത്തരവിൽ ഹൈകോടതി പറഞ്ഞു. എന്നാൽ അത്തരം നടപടികൾ നിയമത്തിന്റെ പരിധിക്കുള്ളിലായിരിക്കണമെന്നും കോടതി പറഞ്ഞു. പ്രതിഷേധിക്കാനുള്ള അനിയന്ത്രിതമായ അവകാശം അനുവദിച്ചാൽ, അത് ഭരണഘടന ചട്ടക്കൂടിനെ തകർക്കുകയും രാജ്യത്തെ ക്രമസമാധാന നിലയെ ബാധിക്കുകയും ചെയ്യുമെന്നുമാണ് കോടതി നിരീക്ഷിച്ചത്. 

ജാ​മ്യാ​പേ​ക്ഷ​ക​ളു​ടെ​ അ​ഞ്ച് വ​ർ​ഷം

2020 സെ​പ്റ്റം​ബ​ർ 14: അ​റ​സ്റ്റ് ചെ​യ്യ​പ്പെ​ടു​ന്നു

2021 ഏ​പ്രി​ൽ: ചു​മ​ത്ത​പ്പെ​ട്ട ഒ​രു കേ​സി​ൽ ജാ​മ്യം. എ​ങ്കി​ലും മ​റ്റൊ​രു കേസിൽ ജു​ഡീ​ഷ്യ​ൽ ക​സ്റ്റ​ഡി​യി​ൽ തു​ട​രാ​ൻ നി​​ർ​ദേ​ശം.

2022 മാ​ർ​ച്ച് 24: ഡ​ൽ​ഹി സെ​ഷ​ൻ​സ് കോ​ട​തി ജാ​മ്യം നി​ഷേ​ധി​ച്ചു

2022 ഏ​പ്രി​ൽ 22: സെ​ഷ​ൻ​സ് കോ​ട​തി വി​ധി​ക്കെ​തി​രെ ഹൈ​കോ​ട​തി​യി​ൽ

2022 ഒ​ക്ടോ​ബ​ർ 18: ഹൈ​കോ​ട​തി ജാ​മ്യാ​പേ​ക്ഷ ത​ള്ളി

2022 ന​വം​ബ​ർ 18: സ​ഹോ​ദ​രി​യു​ടെ വി​വാ​ഹ​ത്തി​ൽ പ​​ങ്കെ​ടു​ക്കാ​ൻ ഇ​ട​ക്കാ​ല ജാ​മ്യ​ത്തി​ന് അ​നു​മ​തി നേ​ടി.

2022 ഡി​സം​ബ​ർ 3: ഒ​രു കേ​സി​ൽ വി​ചാ​ര​ണ കോ​ട​തി കു​റ്റ​മു​ക്ത​നാ​ക്കി; മ​റ്റൊ​രു കേ​സി​ൽ വീ​ണ്ടും അ​റ​സ്റ്റ്

2022 ഡി​സം​ബ​ർ 12: ഒ​രാ​ഴ്ച​ത്തെ ജാ​മ്യം. മാ​ധ്യ​മ​ങ്ങ​ളു​മാ​യി സം​സാ​രി​ക്കു​ന്ന​തി​ൽ വി​ല​ക്ക്

2022 ഡി​സം​ബ​ർ 23: 830 ദി​വ​സ​ത്തി​നു​ശേ​ഷം പു​റ​ത്ത്.

2023 ജൂ​ലൈ 12: വാ​ദ​ങ്ങ​ൾ സ​മ​ർ​പ്പി​ക്കാ​ൻ കോ​ട​തി​യി​ൽ ഡ​ൽ​ഹി ​പൊ​ലീ​സ് കൂ​ടു​ത​ൽ സ​മ​യം​തേ​ടി.

2023 ആ​ഗ​സ്റ്റ് 18: കേ​സ് വാ​ദം കേ​ൾ​ക്കു​ന്ന​ത് നീ​ട്ടി. (തു​ട​ർ​ന്ന് 2024 ജ​നു​വ​രി​വ​രെ പ​ല​കു​റി കേ​സ് നീ​ട്ടി)

2024 ഫെ​ബ്രു​വ​രി 14: സു​​പ്രീം​കോ​ട​തി​യി​ൽ​നി​ന്ന് ജാ​മ്യ ഹ​ര​ജി പി​ൻ​വ​ലി​ച്ചു.

2024 മേ​യ് 28: ഡ​ൽ​ഹി ഹൈ​കോ​ട​തി ജാ​മ്യം നി​ഷേ​ധി​ച്ചു.

2024 ഡി​സം​ബ​ർ 18: ബ​ന്ധു​വി​ന്റെ വി​വാ​ഹ​ത്തി​ൽ പ​​ങ്കെ​ടു​ക്കു​ന്ന​തി​നാ​യി അ​ഞ്ച് ദി​വ​സ​ത്തേ​ക്ക് ജാ​മ്യം. 

Tags:    
News Summary - Supreme Court to hear Umar Khalid’s bail plea challenge in Delhi riots case today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.