മഹാരാഷ്​ട്രയിലെ ഡാൻസ്​ ബാറുകളിൽ മദ്യം വിളമ്പാം -സുപ്രീംകോടതി

മുംബൈ: മഹാരാഷ്​ട്രയി​ൽ ഡാൻസ്​ ബാറുകളിൻമേൽ സർക്കാർ ചുമത്തിയ കർശന വ്യവസ്​ഥകൾ സുപ്രീംകോടതി ദുർബലപ്പെടുത്തി. ഡാൻസ്​ബാറുകളിൽ സി.സി ടിവി കാമറകൾ വേണമെന്ന​ വ്യവസ്​ഥ കോടതി റദ്ദാക്കി. അത്​ വ്യക്തി സ്വാതന്ത്ര്യത്തിൻമേലുള്ള കടന്നുകയറ്റമാണെന്ന്​ കോടതി നിരീക്ഷിച്ചു.

ഡാൻസ്​ നടക്കുന്ന സ്​ഥലവും ബാറും തമ്മിൽ വേർതിരിക്കണമെന്ന വ്യവസ്​ഥ തള്ളിയ കോടതി ഡാൻസും​ മദ്യവും ഒരുമിച്ച്​ ആവാമെന്ന്​​ വ്യക്തമാക്കി. നൃത്തത്തിനിടെ നർത്തകിമാർക്ക്​ ഉപഹാരമായി പണം നൽകാമെങ്കിലും അത്​ അവർക്കു നേരെ ചൊരിയരുതെന്ന്​ കോടതി ഉത്തരവിട്ടു.

ആരാധനാലയങ്ങൾക്കും വിദ്യാഭ്യാസ സ്​ഥാപനങ്ങൾക്കും ഒരു കിലോമീറ്റർ അകലെയേ ഡാൻസ്​ ബാറുകൾ പാടുള്ളൂ എന്ന സർക്കാർ ചട്ടവും കോടതി അസ്​ഥിര​െപ്പടുത്തി. മുംബൈയിൽ അത്​ സാധ്യമാകില്ലെന്നു നീരീക്ഷിച്ചാണ്​​ കോടതി ഇൗ നിർദേശം റദ്ദാക്കിയത്​.

Tags:    
News Summary - Supreme Court Strikes Down Stringent Maharashtra Rules On Dance Bars -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.