വിവാഹേതര ബന്ധം: 497ാം വകുപ്പ് വിവേചനപരം- സുപ്രീംകോടതി

ന്യൂഡൽഹി: വിവഹേതര ബന്ധം​ കൈകാര്യം ചെയ്യുന്ന ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 497ാം വകുപ്പ് വിവേചനപരമെന്ന് സുപ്രീംകോടതി നിരീക്ഷണം.  ഇക്കാര്യത്തിൽ അന്യ പുരുഷനെ മാത്രം കുറ്റക്കാരനാക്കുന്നത് ഏകപക്ഷീയമാണ്. സ്ത്രീയെ ഇരയായി കാണുന്നതിൽ യുക്തി ഇല്ലെന്നും കോടതി നിരീക്ഷിച്ചു. 

വിവാഹ ബന്ധം നിലനിർത്തുന്നതിൽ പുരുഷനും സ്ത്രീക്കും തുല്യ ഉത്തരാവാദിത്വമുണ്ട്. ഭർത്താവിന്‍റെ സമ്മതത്തോടെ ഒരു സ്ത്രീക്ക് വിവാഹേതര ബന്ധത്തിൽ ഏർപ്പടാനാകുമെന്ന  നിയമത്തിലെ വിവക്ഷ അത്ഭുതപ്പെടുത്തുന്നു. സ്ത്രീ പുരുഷന്‍റെ സ്വത്താണോയെന്നും ചീഫ്​ ജസ്​റ്റിസ്​ ദീപക്​ മിശ്ര അധ്യക്ഷനായ ബെഞ്ച്​  ചോദിച്ചു. കേസിൽ വാദം തുടരും. 

497ാം വകുപ്പ്​ വിവേചനപരമാണെന്നും പുരുഷനെ മാത്രം കുറ്റക്കാരനാക്കുന്നതാണെന്നും ചൂണ്ടിക്കാണിച്ച്​ മലയാളിയായ ​േജാസഫ്​ ഷൈനാണ് പൊതുതാത്​പര്യ ഹരജി നൽകിയത്. സ്​ത്രീയെ കൂടി കുറ്റക്കാരിയായി കണക്കാക്കണമെന്നായിരുന്നു ഹരജിക്കാര​​​​​​​െൻറ ആവശ്യം. 

Tags:    
News Summary - Supreme Court says IPC provision on adultery violates Right to Equality-India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.