ന്യൂഡൽഹി: ആന്ധ്രപ്രദേശിലെ ചന്ദ്രഗിരി നിയമസഭ മണ്ഡലത്തിലെ റീപോളിങ് ആവശ്യപ്പെട്ട് സമർപ്പിച്ച ഹരജി തള്ളി സുപ്രീംകോടതി. ഹൈകോടതി വിധിക്കെതിരെ വൈ.എസ്.ആർ കോൺഗ്രസ് നേതാവ് നൽകിയ ഹരജിയാണ് സുപ്രീംകോടതി തള്ളിയത്. ജസ്റ്റിസുമാരായ അരവിന്ദ് കുമാർ, സന്ദീപ് മേത്ത എന്നിവരുൾപ്പെട്ട കോടതിയുടെ അവധിക്കാല ബെഞ്ചാണ് ഹരജി തള്ളിയത്.
ആർട്ടിക്കൾ 136 പ്രകാരം ഹരജിയിൽ ഇടപ്പെടേണ്ട സാഹചര്യമില്ലെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. വൈ.എസ്.ആർ കോൺഗ്രസിന്റെ സി.എം റെഡ്ഡിയാണ് കോടതിയിൽ ഹരജി സമർപ്പിച്ചത്. നിയമസഭ മണ്ഡലത്തിലെ ചില ബൂത്തുകളിൽ റീപോളിങ് വേണമെന്നായിരുന്നു ഹരജിയിലെ ആവശ്യം. ലോക്സഭ, നിയമസഭ തെരഞ്ഞെടുപ്പുകൾ ഒരുമിച്ചാണ് ആന്ധ്രയിൽ നടക്കുന്നത്.
ഹരജിക്കാരന് വേണ്ടി സീനിയർ അഭിഭാഷകൻ ആദിത്യ സോനദി കോടതിയി്യ ഹാജരായി. അഭിഭാഷകൻ വിവേക് സിങ് വഴിയാണ് കോടതിയിൽ അപ്പീൽ സമർപ്പിച്ചത്. ആന്ധ്ര നിയമസഭയിലെ 175 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ലോക്സഭ തെരഞ്ഞെടുപ്പിനൊപ്പം ജൂൺ നാലിന് തന്നെയാണ് ആന്ധ്രയിലേയും ഫലം പുറത്ത് വരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.